ഷിൻകു (തായ്വാൻ): ശ്വാസമടക്കിപ്പിടിച്ചാണ് അവളുടെ ബന്ധുക്കളും നാട്ടുകാരും ആ കാഴ്ച കണ്ടത്. കൂറ്റൻ പട്ടത്തിെൻറ വാലിൽ കുടുങ്ങി 100 അടിയോളം ഉയരത്തിൽ കാറ്റിൽ ആടിയുലയുകയാണ് ആ മൂന്ന് വയസ്സുകാരി. ഒടുവിൽ, കാറ്റിെൻറ ഏതോ ഗതിയിൽ അവൾ സുരക്ഷിതയായി നിലത്തിറങ്ങിയപ്പോളാണ് എല്ലാവരുടെയും ശ്വാസം നേരേ വീണത്. ദൃക്സാക്ഷികളായവരുടേത് മാത്രമല്ല, പിന്നീ്ട് ആ രംഗത്തിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ കണ്ടവരുടെയും.
തായ്വാനിലെ ഷിൻകുവിൽ നടന്ന പട്ടംപറത്തൽ ഉത്സവത്തിനിടെയാണ് കാഴ്ചക്കാരെയെല്ലാം ആശങ്കയിലാഴ്ത്തി കുട്ടി അപകടത്തിൽപ്പെട്ടത്. കൂറ്റൻ പട്ടത്തിെൻറ വാലിൽ കുട്ടിയുടെ ഉടുപ്പ് ഉടക്കുകയും കാറ്റ് ശക്തിയായപ്പോൾ മുകളിലേക്ക് ഉയരുകയുമായിരുന്നു. പിന്നീട് ഒരു മിനിറ്റോളം കുട്ടി 100 അടിയോളം ഉയരത്തിൽ തലങ്ങും വിലങ്ങും ഉലഞ്ഞു. കാറ്റിെൻറ ശക്തി കുറഞ്ഞപ്പോൾ പട്ടത്തിെൻറ വാൽ താഴ്ന്നുവരികയും കാണികൾ കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.
ഞായറാഴ്ച സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഈ സംഭവത്തിെൻറ വിഡിയോ വൈറലാകുകയും ചെയ്തു. ലിൻ എന്ന ആ മൂന്നുവയസ്സുകാരിക്ക് നിസ്സാര പരിക്കുകളേയുള്ളൂയെന്നും സംഭവത്തിെൻറ നടുക്കത്തിൽ നിന്ന് കുട്ടി മോചിതയായെന്നും തായ്വാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
An accident happened during The #Kite #Festival in #Xinchu, #Taiwan. A little girl was carried away flying into the sky. pic.twitter.com/zpJggYAZmE
— Vicky Thompson (@Chinonu) August 31, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.