കൊൽക്കത്ത: കോവിഡ് ചികിത്സിച്ച് ഭേദമാക്കിയ ഡോക്ടറെ നിറഞ്ഞ കണ്ണുകളോടെ ആശ്ലേഷിക്കുന്ന വൃദ്ധയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കണ്ണീരണിഞ്ഞാണ് പലരും ഈ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തിനും മരണത്തിനുമിടയിൽ നിന്ന് തിരിച്ച് വന്ന ആ അമ്മുമ്മയുടെ ചിത്രം കോവിഡിെൻറ ഭീതി നമ്മുക്ക് പറയാതെ പറഞ്ഞു തരുന്നുണ്ട്. കൊൽക്കത്തയിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള ചിത്രം തൻമോയ് ദേ എന്ന വ്യക്തിയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
പി.പി.ഇ കിറ്റ് ധരിച്ച ഡോക്ടർ അവസ്തിക മാലികിനെയാണ് വൃദ്ധയായ സ്ത്രീ കരഞ്ഞ് കൊണ്ട് കെട്ടിപ്പിടിക്കുന്നത്. 10 ദിവസം കോവിഡിനോട് മല്ലിട്ട് ഈ 75 കാരി രോഗമുക്തി നേടി വീട്ടിലേക്ക് പോയി. ആശുപത്രി വിടുന്നതിന് മുമ്പാണ് സന്തോഷവും സങ്കടവും കൊണ്ട് മകെൻറ പ്രായമുള്ള ഡോക്ടറെ കെട്ടിപ്പിടിച്ചതും സ്നേഹം കൊണ്ട് അനുഗ്രഹിച്ചതും.
ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് കുറഞ്ഞ സമയത്തിനുള്ളിൽ ചിത്രം ഷെയർ ചെയ്യുകയും കമന്റ് രേഖപ്പെടുത്തുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.