ബൈറൂത്: നൂറിലധികം പേർ മരിക്കുകയും ആയിരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്ത ബൈറൂത് സ്ഫോടനത്തിൻെറ സ്തോഭജനകമായ വിഡിയോകൾ പലതും നാം കണ്ടുകഴിഞ്ഞു. അപ്രതീക്ഷിത സ്ഫോടനത്തിൽ വിറങ്ങലിച്ച് ഓടുന്നവർ, മുറിവേറ്റവർ, തകർന്ന െകട്ടിട അവശിഷ്ടങ്ങൾ എന്നിവയെല്ലാം. അതിനിടയിൽ പിയാനോ സംഗീതത്തിൽ സാന്ത്വനം കണ്ടെത്തുന്ന വയോധികയുടെ വിഡിയോ വൈറലാകുകയാണ് സമൂഹ മാധ്യമങ്ങളിൽ.
സ്ഫോടനത്തിൻെറ അവശേഷിപ്പുകളായ കെട്ടിട അവശിഷ്ടങ്ങളുടെയും ചില്ലുകഷണങ്ങളുടെയും വീണുകിടക്കുന്ന കർട്ടൻെറയുമൊക്കെ ഇടയിലിരുന്ന് പിയാനോയിൽ റോബർട്ട് ബേൺസിൻെറ 'ഓഡ് ലാങ് സൈൻ' എന്ന സ്കോട്ടിഷ് കവിത വായിക്കുന്ന 79കാരിയുടെ വിഡിയോ ആണിത്. വീടിൻെറ ചുവരിൽ തുളകൾ വീണുകിടക്കുന്നതും വീട്ടിലുള്ളവർ അകം വൃത്തിയാക്കുന്നതുമെല്ലാം കാണാം. എന്നാൽ, ഇവയൊന്നും തന്നെ ബാധിക്കുന്നില്ലെന്ന മട്ടിലാണ് ഈ മുത്തശ്ശി പിയാനോയിൽ 'ഓഡ് ലാങ് സൈൻ' വായിക്കുന്നത്.
പുതുവർഷ ദിനത്തിൽ പോയ വർഷത്തിന് വിട ചൊല്ലിയും ശവസംസ്കാര ചടങ്ങിൽ സാന്ത്വനമായുമൊക്കെയാണ് സാധാരണയായി 'ഓഡ് ലാങ് സൈൻ' പാടുകയോ സംഗീതോപകരണങ്ങളിൽ വായിക്കുകയോ ചെയ്യുന്നത്. സ്േഫാടനത്തിൽ കേടുപാടുകൾ സംഭവിച്ച വീട്ടിൽ തകരാറൊന്നും സംഭവിക്കാത്ത പിയാനോ വായിക്കുന്ന വയോധികയുടെ വിഡിയോ പേരക്കുട്ടി മേയ് ലീ മെൽക്കിയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.
സ്ഫോടനം നടക്കുേമ്പാൾ മുത്തശ്ശി വീട്ടിലുണ്ടായിരുന്നില്ലെന്ന് മേയ് ലീ പറയുന്നു. 60 വർഷമായി ഇവർ താമസിക്കുന്ന ആ വീട് പക്ഷേ, സ്ഫോടനത്തിൽ ഭാഗികമായി തകർന്നു. സമഭവമറിഞ്ഞ് തൻെറ പ്രിയപ്പെട്ട പിയാനോക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ മുത്തശ്ശി അവിടെ എത്തുകയായിരുന്നു. ആ പിയാനോ അവർക്ക് അത്രമേൽ പ്രിയപ്പെട്ടതാകാൻ കാരണവുമുണ്ട്. അവരുടെ വിവാഹദിനത്തിൽ പിതാവ് സമ്മാനമായി നൽകിയതാണ് ആ പിയാനോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.