നിഗൂഢതകളും വന്യതയും നിറഞ്ഞതാണ് കാട്. കാട്ടിലേക്ക് സഞ്ചരിക്കുമ്പോള്‍ കണ്ണും കാതും തുറന്നിരിക്കണം. ഒരു വന്യമൃഗത്തിന്റെ ആവാസ വ്യവസ്ഥയിലേക്കാണ് നമ്മള്‍ അനുമതിയില്ലാതെ കടന്നിരിക്കുന്നത് എന്ന് ഓര്‍മ വേണം. നമ്മള്‍ അറിയില്ലെങ്കിലും, കാട്ടില്‍ ഒരാള്‍ അതിക്രമിച്ചു കയറിയെന്നത് നിമിഷ നേരം കൊണ്ട് ഒരു മൃഗത്തിന് അറിയാന്‍ സാധിക്കും.
കാടിന്റെയും മൃഗങ്ങളുടെയും ദൃശ്യങ്ങള്‍ എപ്പോഴും കൗതുകം പകരുന്നതാണ്. അത്തരത്തിലൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ കൗതുകം തീര്‍ക്കുന്നത്. ഒരു മരക്കൊമ്പില്‍ വിശ്രമിക്കുന്ന പുള്ളിപ്പുലിയുടെ ചിത്രമാണിത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ മോഹന്‍ തോമാസാണ് ചിത്രം പകര്‍ത്തിയത്.
ചിത്രം ട്വിറ്ററില്‍ പങ്കുവെക്കുന്നതിനൊപ്പം ഒരു ചോദ്യം കൂടി അദ്ദേഹം ചോദിച്ചു. ഈ ചിത്രത്തിലെ രണ്ടാമത്തെ പുലിയെ കാണിക്കാനാകുമോ?
ഇതോടെ പോസ്റ്റ് വൈറലായി. മരത്തിനിടയില്‍ ഒളിഞ്ഞിരിക്കുന്ന രണ്ടാമത്തെ പുലിയെ പലരും കൃത്യമായി കാണിച്ചു. താരതമ്യേന ചെറിയ ഒരു പുലിയാണ് മരത്തിനോട് ചേര്‍ന്ന് ഫോട്ടോയിലുണ്ടായിരുന്നത്.
അതിമനോഹരമായ ചിത്രമാണിതെന്ന് പലരും കമന്റ് ചെയ്തു. നിരവധി പേരാണ് വിവിധ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.