ഒളിച്ചിരിക്കുന്ന മൃഗങ്ങളെയും പക്ഷികളെയും കണ്ടെത്തുന്ന നിരവധി പംക്തികൾ കുട്ടികളെയും മുതിർന്നവരെയും ഒരേപോലെ ആവേശത്തിലാക്കും. എന്നാൽ, തിരിച്ചും മറിച്ചും നോക്കിയിട്ടും മറഞ്ഞിരിക്കുന്ന ഒരു ഹിമപ്പുലിയെ കണ്ടെത്താൻ നട്ടംതിരിയുകയാണ് നെറ്റിസൺസ്. ഐ.എഫ്.എസ് ഓഫിസറായ രമേശ് പാണ്ഡെയാണ് ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്.
'ഫാന്‍റം ക്യാറ്റ്. മഞ്ഞുമലകളിലെ പ്രേതമെന്ന് അവരെ വിളിക്കുന്നു. നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുന്നുണ്ടോ' -എന്നായിരുന്നു കുറിപ്പ്. ഇതിെനാപ്പം മഞ്ഞുവീണുകിടക്കുന്ന മലനിരകളുടെ ചിത്രവും പങ്കുവെച്ചു.
ജൂൈല 13ന് പങ്കുവെച്ച ചിത്രത്തിന് നിരവധി പേരാണ് കമന്‍റുകളുമായെത്തിയത്. പകുതിയിലധികംപേർക്കും പാറക്കൂട്ടങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഹിമപ്പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് , ഹിമപ്പുലിയെ കണ്ടെത്തിയവർ പുലിയെ അടയാളപ്പെടുത്തി ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.