അഫ്ഗാനിസ്ഥാന്‍ നായകൻ മുഹമ്മദ് നബി ടി20 ലോകകപ്പിനിടെയുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിെൻറ രസകരമായ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സ്‌കോട്ട്‌ലന്റിനെതിരെ നടന്ന മത്സരത്തിലെ വിജയത്തിന് ശേഷം മാധ്യമങ്ങളെ കാണാനെത്തിയതായിരുന്നു നബി.
വാർത്താ സമ്മേളനത്തിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നതിെൻറ ബുദ്ധിമുട്ട് മാധ്യമപ്രവർത്തകരോട് തമാശരൂപേണ പങ്കുവെക്കുകയായിരുന്നു താരം. 'ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയാണിത്' എന്ന് പറഞ്ഞുകൊണ്ടായിരുന്നു അഫ്ഗാൻ നായകൻ മീഡിയ റൂമിലേക്ക് കയറിവന്നത്. 'എത്ര ചോദ്യങ്ങളുണ്ട്' എന്നായിരുന്നു അടുത്ത സംശയം. എന്നാൽ, 'അഞ്ചു മിനിറ്റിനുള്ളില്‍ തന്റെ ഇംഗ്ലീഷ് തീരുമെന്ന്' നബി തമാശയായി പറഞ്ഞു. ഇതോടെ മീഡിയാ റൂമില്‍ കൂട്ടച്ചിരിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.