അന്ന് ബിൽ ഗേറ്റ്സിന് ചായ കൊടുത്തു, ഇന്ന് ബുർജ് ഖലീഫയിലിരുന്ന് കാപ്പി കുടിച്ചു; ഡോളി ചായ്‍വാല വേറെ ലെവൽ

സ്വന്തമായൊരു സ്റ്റൈലിൽ ചായയുണ്ടാക്കിയാൽ പോലും സെലബ്രിറ്റിയാകാമെന്ന് കാട്ടിത്തന്നയാളാണ് നാഗ്പൂരിലെ ഡോളി ചായ്‍വാല. ചടുലമായ ചലനങ്ങളോടെയുള്ള ഡോളിയുടെ ചായയുണ്ടാക്കൽ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ട് ഏറെക്കാലമായി. എന്നാൽ, ഇന്ത്യയിൽ മാത്രമല്ല, ഇന്ത്യക്ക് പുറത്തും ഡോളി ചായ്‍വാല ഇപ്പോൾ പരിചിതനാണ്. സാക്ഷാൽ ബിൽ ഗേറ്റ്സ് ചായ കുടിക്കാൻ ഡോളിയുടെ അടുത്ത് വന്നതോടെയാണിത്.

കഴിഞ്ഞ മാർച്ചിലായിരുന്നു ലോക സമ്പന്നപ്പട്ടികയിലെ പ്രമുഖനായ ബിൽ ഗേറ്റ്സ് ഡോളിയുടെ ചായ കുടിച്ചത്. ഇതോടെ അന്താരാഷ്ട്ര തലത്തിൽ തന്നെ ഡോളി ശ്രദ്ധനേടി. ഡോളി ചായ ഉണ്ടാക്കുന്ന സ്റ്റൈൽ ആസ്വദിച്ച് ഉന്തുവണ്ടിക്കരികിൽ നിൽക്കുന്ന ബിൽഗേറ്റ്സിന്‍റെ ദൃശ്യങ്ങൾ വൈറലായി. വിഡിയോ ബിൽ ഗേറ്റ്സ് തന്നെ പങ്കുവെക്കുകയും ചെയ്തിരുന്നു. മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബിൽ​ ഗേറ്റ്സ് ഇന്ത്യയിൽ എത്തിയപ്പോഴായിരുന്നു ഇത്. 

ലോക കോടീശ്വരന് ചായ കൊടുത്തതിന് പിന്നാലെ ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടത്തിൽ ചെന്ന് കാപ്പി കുടിച്ചും വൈറലായിരിക്കുകയാണ് ഡോളി. ദുബൈയിലെ ബുർജ് ഖലീഫ സന്ദർശിച്ച ദൃശ്യങ്ങൾ ഡോളി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. 'ഒരു കാപ്പി കുടിക്കാനായി ബുർജ് ഖലീഫ വരെ പോയി' എന്ന തലക്കെട്ടിലാണ് വിഡിയോ പങ്കുവെച്ചത്.

നാഗ്പൂരിലെ സദര്‍ ഏരിയായിലുള്ള ഓള്‍ഡ് വി.സി.എം സ്‌റ്റേഡിയത്തിന് സമീപത്ത് പെട്ടിക്കടയിൽ ചായ വിൽക്കുന്നയാളാണ് ഡോളി. പ്രത്യേക സ്റ്റൈലിൽ ചായയുണ്ടാക്കുന്നതിന്‍റെയും ആളുകൾക്ക് നൽകുന്നതിന്‍റെയുമൊക്കെ വിഡിയോ ഇയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ടായിരുന്നു. ഇത് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് ഡോളി ചായ്‍വാലെ സെലബ്രിറ്റിയായത്. 

Tags:    
News Summary - After Serving Tea To Bill Gates, Dolly Chaiwala Sips Coffee At Burj Khalifa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.