വിശ്വസുന്ദരി ഐശ്വര്യ റായ്യുടെ ഡ്യൂപ്പുകൾ ഇതിനുമുമ്പും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നടി സ്നേഹ ഉള്ളാൾ, മാനസി നായ്ക്, പാകിസ്താൻ താരം ആംന ഇംറാൻ എന്നിവരെല്ലാം ഇങ്ങനെ ശ്രദ്ധ നേടിയിട്ടുമുണ്ട്. കഴിഞ്ഞ വർഷം മലയാളി ടിക്ടോക്കർ അമ്മൂസ് അമൃതയും ഈ പട്ടികയിൽ ഇടംപിടിച്ചിരുന്നു.
എന്നാൽ, ഇവരെയെല്ലാം മറികടന്ന് ഐശ്വര്യയുടെ ആരാധകരുടെ മനംകവരുകയാണ് ആഷിത സിങ് റാഥോഡ് എന്ന യുവതി. ആഷിതയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ നിറയെ ഇപ്പോൾ ഐശ്വര്യയുടെ സീനുകളും പാട്ടുകളുമാണ്. സൽമാൻ ഖാന്‍റെ ഡ്യൂപ്പായ വിക്രം സിങ് രാജ്പുതിനൊപ്പം ചെയ്ത വീഡിയോകളാണ് ഇതിൽ ഏറ്റവും ഹിറ്റ്. 'മേനേ പ്യാർ കിയാ' എന്ന സിനിമയിലെ 'ആജാ ഷാം ഹോനേ ആയി' എന്ന പാട്ട് ഇരുവരും അവതരിപ്പിച്ചത് ഇരു താരങ്ങളുടെയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
'സൽമാൻ ഖാനെയും ഐശ്വര്യ റായ്യെയും ഒന്നിച്ച് കാണാനുള്ള ആഗ്രഹം സാധിച്ചു', 'ഹം ദിൽ ദേ ഛുകെ സന'മിലെ ഡയലോഗ് അവതരിപ്പിക്കുമോ' തുടങ്ങിയ കമന്‍റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. ഐശ്വര്യയുടെ ഇരട്ട സഹോദരി എന്നാണ് പലരും ആഷിതയെ വിശേഷിപ്പിക്കുന്നത്. സിനിമയിൽ അഭിനയിച്ചുകൂടെ എന്ന് ചോദിക്കുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.