മെട്രോ സ്റ്റേഷനിൽ യാത്രക്കാരൻ കുഴഞ്ഞുവീണു; സി.പി.ആർ നൽകി ജീവൻ രക്ഷിച്ച് സി.ഐ.എസ്.എഫ് ഉദ്യോ​ഗസ്ഥൻ

ഡൽ‌ഹി: മെട്രോ സ്റ്റേഷനിൽ കുഴഞ്ഞുവീണയാൾക്ക് സി.പി.ആർ നൽകി ജീവൻ രക്ഷിച്ച് സി.ഐ.എസ്.എഫ് ഉദ്യോ​ഗസ്ഥൻ. ഡൽഹി മെട്രോ സ്റ്റേഷനിലാണ് സംഭവം. 58കാരനായ യാത്രികൻ കുഴഞ്ഞുവീഴുകയായിരുന്നു.

ഇത് ശ്രദ്ധയിൽപെട്ട സി.ഐ.എസ്.എഫ് ഉദ്യോ​ഗസ്ഥനായ ഉത്തംകുമാർ ഉടനെത്തി വീണുകിടന്നയാൾക്ക് സി.പി.ആർ നൽകുകയായിരുന്നു.സി.പി.ആർ നൽകിയ ഉടൻ‌ ഉത്തംകുമാർ അയാളെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ‌ വൈറലാണ്.



Tags:    
News Summary - Alert CISF Jawan Gives Timely CPR, Saves Life Of Elderly Man Who Fell Unconscious At Delhi Metro Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.