'വേദനിപ്പിക്കുന്ന വർധനവ്'​; പെട്രോൾ വിലവർധനക്കെതിരെ കാർട്ടൂണുമായി അമൂൽ

രാജ്യത്ത്​ നടക്കുന്ന സുപ്രധാന സംഭവങ്ങളിലെല്ലാം തന്നെ തങ്ങളുടേതായ രീതിയിൽ പ്രതികരണം അറിയിക്കാറുള്ള കമ്പനിയാണ്​ അമൂൽ. പെട്രോൾ-ഡീസൽ വില വർധന രാജ്യത്തെങ്ങും വലിയ ചർച്ചാ വിഷയമായതോടെ പതിവുപോലെ തങ്ങളുടെ അമൂൽ ഗേളിനെ കഥാപാത്രമാക്കി അവർ പുതിയ കാർട്ടൂണുമായി എത്തിയിട്ടുണ്ട്​. മധ്യപ്രദേശിലടക്കം പെട്രോൾ വില 100 രൂപയിലെത്തിയതോടെ വില വർധനക്കെതിരെ പ്രതിഷേധിക്കുന്ന തരത്തിലുള്ളതാണ്​ അമൂലി​െൻറ അമൂൽ ടോപ്പിക്കൽ ട്വീറ്റ്​.

അമൂൽ പെൺകുട്ടി ആകാംക്ഷ നിറഞ്ഞ മുഖവുമായി പമ്പിൽ നിന്ന് കാറിന്​​ പെട്രോൾ അടിക്കുന്നതായാണ്​ കാർട്ടൂണിലുള്ളത്​. ഒരു കൈയ്യിൽ റൊട്ടിയുമേന്തിയാണ്​ നിൽപ്പ്​. എന്നാൽ, 'പൈൻഫുൾ ഇൻക്രീസ്​' അഥവാ 'വേദനിപ്പിക്കുന്ന വർധനവ്​' എന്ന ടാഗ്​ലൈനാണ്​ കാർട്ടൂണി​െൻറ ഹൈലൈറ്റ്​. കൂടെ 'അമൂല്‍ സഹിക്കാവുന്ന വിലയുള്ള ടേസ്റ്റാണ്' എന്നും എഴുതിയിട്ടുണ്ട്.

എന്തായാലും ബോളിവുഡ്​ സൂപ്പർതാരങ്ങളും രാജ്യത്തെ മറ്റ് പ്രമുഖ​ കമ്പനികളും പ്രതികരിക്കാതിരുന്ന വിഷയത്തിൽ അമൂൽ ആകർഷകമായ കാർട്ടൂണുമായെത്തി അഭിപ്രായം രേഖപ്പെടുത്തിയത്​ നെറ്റിസൺസി​നെ സന്തോഷിപ്പിച്ചിട്ടുണ്ട്​. നിരവധി പേരാണ്​ അമൂലിനെ പ്രശംസിച്ച്​ രംഗത്തെത്തിയത്​. 


Tags:    
News Summary - Amul comes up with witty take on surging fuel prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.