വേനലിൽ വെന്തുരുകുകയാണ് രാജ്യം. ഇന്‍റർനെറ്റിലും ഉഷ്ണതരംഗവും ഉയരുന്ന താപനിലയുമാണ് ചർച്ചാവിഷയം. സാമൂഹികമാധ്യമങ്ങളിൽ ഹീറ്റ് വേവ് എന്ന ഹാഷ്ടാഗോടെ ധാരാളം പോസ്റ്റുകളും വീഡിയോകളും മീമുകളും ആളുകൾ പങ്കുവെയ്ക്കുന്നുണ്ട്.
ഫ്രാൻസിൽ നിന്നും തിരിച്ചെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഉഷ്ണതരംഗാവസ്ഥ വിലയിരുത്താൻ അവലോകനയോഗം നടത്തുമെന്നാണ് പുതിയ റിപ്പോർട്ട്. ഈ വിഷയത്തിൽ രാജ്യത്തെ പ്രമുഖ പാലുൽപന്ന ബ്രാൻഡായ അമുലിന്‍റെ പുതിയ പോസ്റ്റാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
കുടപിടിച്ച് വിയർപ്പ് തുടച്ച് നിൽക്കുന്ന അമുൽ പെൺകുട്ടിയുടെ വ്യത്യസ്തമായ കാർട്ടൂണാണ് കമ്പനി ട്വിറ്ററിലൂടെ പങ്കുവെച്ചത്. ചിത്രീകരണം നെറ്റിസൺസിന് ഇഷ്ടമായതോടെ സംഗതി വൈറലായി.
ഇന്ത്യയിൽ ഉടനീളം തീവ്രമായ ചൂട്! എന്ന തലക്കെട്ടിലാണ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. പോസ്റ്റിന് താഴെ തമാശ നിറഞ്ഞ നിരവധി കമന്റുകളാണ് നിറഞ്ഞത്. ഇതിനുമുൻപും കാലിക പ്രസക്തിയുള്ള പോസ്റ്റുകൾ പങ്കുവെച്ച് അമുൽ ശ്രദ്ധനേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.