ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ആർ.ആർ.ആറിലെ 'നാട്ടു നാട്ടു' പാട്ടിന് നടൻ രാംചരണിനൊപ്പം ചുവടുവെച്ച് മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഇതിന്‍റെ വിഡിയോ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെച്ചു. ഇലക്ട്രിക് റേസിങ് ചാമ്പ്യൻഷിപ്പായ ഹൈദരാബാദ് ഇ-പ്രിക്സിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും.
'മത്സരത്തിൽ പങ്കെടുക്കാൻ പറ്റിയതിനൊപ്പം ലഭിച്ച യഥാർഥ ബോണസാണ് രാംചരണിൽ നിന്ന് നാട്ടു നാട്ടു പാട്ടിന്‍റെ സ്റ്റെപ്പുകൾ പഠിക്കാനായി എന്നത്' -ആനന്ദ് മഹീന്ദ് ട്വീറ്റ് ചെയ്തു. ഓസ്കാർ പുരസ്കാരം നേടട്ടെയെന്ന് ആശംസകളും നേർന്നു.
നാട്ടു നാട്ടു ഗാനത്തിന് ഓസ്കാർ നോമിനേഷൻ ലഭിച്ചിട്ടുണ്ട്. ഒറിജിനൽ സോങ് വിഭാഗത്തിലാണ് ഗാനത്തിന് നാമനിർദേശം ലഭിച്ചിരിക്കുന്നത്. ഗോൾഡൻ ഗ്ലോബിലും അഭിമാനാർഹമായ നേട്ടമാണ് ആർ.ആർ.ആറും നാട്ടു നാട്ടു ഗാനവും കൈവരിച്ചത്. മികച്ച ഒറിജിനൽ സോങ് എന്ന വിഭാഗത്തിലാണ് നാട്ടു നാട്ടുവിലൂടെ സംഗീത സംവിധായകൻ എം.എം. കീരവാണി പുരസ്കാരം സ്വന്തമാക്കിയത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. പ്രേം രക്ഷിത് ആയിരുന്നു നൃത്തസംവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.