കുപ്‌വാര: ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കൊടും തണുപ്പിനോട് പൊരുതുമ്പോൾ ജമ്മു കശ്മീരിലെ കുപ്‌വാര സെക്ടറിൽ മുട്ടോളം മൂടി നിൽക്കുന്ന മഞ്ഞിൽ, കൊടും തണുപ്പിൽ തോക്കുമേന്തി നിയന്ത്രണരേഖക്ക് കാവൽ നിൽക്കുന്ന സൈനികന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.
രാജ്യത്തെ പൗരന്മാർക്കിടയിൽ ആവേശം പകരുന്നതും, സൈനികരോടുള്ള ആദരവ് വർധിപ്പിക്കുന്നതുമായ ഈ ദൃശ്യങ്ങൾ പ്രതിരോധ മന്ത്രാലയത്തിന്റെ ഉദ്ധംപുർ പി.ആർ.ഒ ആണ് ട്വിറ്ററിൽ പങ്കുവെച്ചത്. തണുത്ത കാറ്റും, കടുത്ത മഞ്ഞ് വീഴ്ച്ചയും അവഗണിച്ച് മുട്ടോളം മൂടി നിൽക്കുന്ന മഞ്ഞിൽ നിയന്ത്രണരേഖക്ക് അടുത്തായി സൈനികൻ കാവൽ നിൽക്കുന്നതായാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്.
റുഡ്യാർഡ് ക്ലിപ്പിങിന്റെ "ഫോർ ഓൾ വി ഹാവ് ആൻഡ് ആർ" എന്ന കവിതയിലെ വരികൾ നൽകി കൊണ്ടാണ് സേനയുടെ ഒൗദ്യോഗിക ട്വിറ്റർ പേജിൽ വിഡിയോ പങ്കുവെച്ചത്. സൈനികന്റെ ക്ഷമയ്ക്കും ധീരതയ്ക്കും മുമ്പിൽ സല്യൂട്ട് അടിക്കുകയാണ് നെറ്റിസൺസ്.
No easy hope or lies
— PRO Udhampur, Ministry of Defence (@proudhampur) January 7, 2022
Shall bring us to our goal,
But iron sacrifice
Of body, will, and soul.
There is but one task for all
One life for each to give
Who stands if Freedom fall? pic.twitter.com/X3p3nxjxqE
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.