ജീവിതത്തിലെ നിസാര പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താതെ ഉറ്റവരെ തനിച്ചാക്കി ആത്മഹത്യ ചെയ്യുന്നതിനെതിരെ പ്രവാസി സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരിയുടെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു. ഏഴു വർഷമായി യു.എ.ഇയിൽ സ്ഥിരതാമസമാക്കിയ പഞ്ചാബ് സ്വദേശി ഡോക്ടർ ഭാവന ദിവസങ്ങൾക്ക് മുമ്പാണ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. മൂന്നു വയസുള്ള കുഞ്ഞിനെയും കയ്യിലെടുത്ത് കരയുന്ന ഭർത്താവ് ജസ്വീർ സിങിന് എന്തുകൊണ്ടാണ് ഭാവന അങ്ങനെ ചെയ്തതെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല. ഒരു ദുർബല നിമിഷത്തിൽ തോന്നുന്ന വികാരം എങ്ങനെ ഒരു കുടുംബത്തെ തകർക്കുന്നുവെന്നും അഷറഫ് ചൂണ്ടിക്കാട്ടുന്നു.
ഭാവനയുടെ മൃതദേഹത്തിൻെറ അടുത്ത് കുഞ്ഞിനെ എത്തിച്ചപ്പോൾ അമ്മ ഉറങ്ങി കിടക്കുകയാണെന്ന് കരുതി എഴുന്നേൽപ്പിക്കുവാനുള്ള അവെൻറ ശ്രമം കണ്ണ് നിറച്ചുവെന്നും അദ്ദേഹം എഴുതുന്നു.
സാംസ്കാരികമായും വിദ്യാഭ്യാസപരമായും സമൂഹം എത്രത്തോളം അധഃപതിച്ചുവെന്നതിൻെറ തെളിവാണ് ഈ ആത്മഹത്യകൾ. യഥാർഥത്തില്‍ മനുഷ്യ സൃഷ്ടിപ്പിന്‍റെ അടിസ്ഥാനത്തെ തന്നെ അറുത്തുമാറ്റി സ്വയം മരണത്തിലേക്ക് എടുത്തു ചാടുകയെന്ന നീച പ്രവൃത്തിയായിട്ടാണ് ആത്മഹത്യയെ കാണുവാൻ കഴിയുയെന്നും ആത്മഹത്യ പ്രവണത അവസാനിപ്പിക്കേണ്ടത് തന്നെയാണെന്നും അഷറഫ് താമരശ്ശേരി കുറിക്കുന്നു.
ഫേസ്ബുക് കുറിപ്പിെൻറ പൂർണരൂപം
പഞ്ചാബിലെ ഹോഷിയാർപ്പൂർ സ്വദേശികളായ ജസ്വവീർ സിങ്ങും ഭാര്യ ഭാവനയും ഏഴ് വർഷങ്ങൾക്ക് മുമ്പാണ് UAE യിൽ വരുന്നത്.മെക്കാനിക്കൽ എഞ്ചിനീയറായ ജസ്വവീറിൻെറ ഭാര്യ ഡോ ഭാവന ഇവിടെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ഠിച്ച് വരുകയായിരുന്നു.ഇവരുടെ സന്തോഷമായ ദാമ്പത്യത്തിൽ ഗുർജത്ത് സിങ്ങ് എന്ന മകനും കടന്ന് വന്നു. വിദ്യാസമ്പന്നമായ കുടുംബം,എല്ലാപേരെയും അസൂയപ്പെടുത്തുന്ന ജീവിതം ശെെലി. സാമ്പത്തികമായ അഭിവൃദ്ധി.3 വയസുളള മകൻ ഗുർജിത്തിൻെറ കുസൃതികളിൽ ഒഴിവ് ദിനങ്ങൾ ആസ്വദിച്ച് കഴിഞ്ഞ സമയത്താണ് ഒരു വലിയ ദുരന്തം ഈ കുടുംബത്തിലേക്ക് കടന്ന് വരുന്നത്.മൂന്ന് ദിവസങ്ങൾക്ക് മുമ്പ് താമസിക്കുന്ന കെട്ടിടത്തിൻെറ മുകളിൽ നിന്നും ഡോ ഭാവന ചാടി ആത്മഹത്യ ചെയ്തു.ജസ്വീറിനെയും,മകനെയും ഒറ്റക്ക് ആക്കി കൊണ്ട് ഡോ.ഭാവന മറ്റൊരു ലോകത്തേക്ക് യാത്രയായി. എന്തുകൊണ്ടാണ് അവൾ എന്നോടും മകനോടും ഇങ്ങനെ കാണിച്ചതെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ വിതുമ്പുകയാണ് ജസ്വവീർ,ഇത്രയും കാലത്തെ ഞങ്ങളുടെ കുടുംബജീവിതത്തിൽ ഒരിക്കലും പോലും പിണങ്ങേണ്ടതായി വന്നിട്ടില്ല. ഒരു കയ്യിൽ മകനെയും ചേർത്ത് വെച്ച് കരയുന്ന ജസ്വവീറിനെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകളില്ലാതെ പോയി.
അത്ര നാളും ചിരിച്ചുകളിച്ച് നടന്നിരുന്ന പ്രിയപ്പെട്ടവൾ പെട്ടെന്നൊരു ദിവസം സ്വന്തം ജീവനൊടുക്കിയെന്ന വാർത്തകേട്ട് എന്താവും കാരണമെന്ന് ആലോചിച്ച് അമ്പരന്നിരിക്കുകയാണ് ജസ്വവീർ.
ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ഒരുപാട് പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്.നമ്മുക്ക് ജീവൻ തന്നത് ദൈവം തന്നെയാണ്,അത് തിരിച്ചെടുക്കുവാനുളള അവകാശം ദെെവത്തിന് മാത്രം അവകാശപ്പെട്ടതാണ്. ഭീരുക്കളാണ് ജീവിക്കാൻ മടിച്ച് മരണത്തെ അന്വേഷിച്ച് പോകുന്നത്.ഒരു ദുർബല നിമിഷത്തിൽ തോന്നുന്ന ഒരു വികാരം. അവിടെ അവസാനിക്കുകയാണ് എല്ലാം. ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് മരണത്തെ മുഖാമുഖം കണ്ടിട്ട് തിരിച്ച് ജീവിതത്തിലേക്ക് വരുന്നവർ പിന്നെ ഒരിക്കലും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടാവില്ല.
ചുരുങ്ങിയ ജീവിതത്തിൽ അനുഭവിക്കുന്ന നിസ്സാര പ്രതിസന്ധികൾക്ക് വേണ്ടി സുന്ദരമായ ജീവിതം നശിപ്പിച്ചുകളയുകയാണ് ചിലർ. നിസ്സാരമായി പരിഹരിക്കാവുന്ന പ്രശ്‌നത്തിലും അവസാന ആശ്രയം ആത്മഹത്യയായിരിക്കുന്നു. എല്ലാ മതങ്ങളും ആത്മഹത്യയെ നിന്ദ്യവും വിനാശകരവുമായ ദുഷ്‌ചെയ്തിയായിട്ടാണ് കാണുന്നത്.
ഇവിടെ ജസ്വവീർ സിങ്ങ് ഒരു കയ്യിൽ മകനെ എടുത്ത് വെച്ച് ഡോ ഭാവനയുടെ മൃതദേഹത്തിൻെറ അടുത്ത് വന്നപ്പോൾ ഒന്നും അറിയാത്ത ആ കുഞ്ഞുമോൻ അമ്മ ഉറങ്ങി കിടക്കുകയാണെന്ന് കരുതി എഴുന്നേൽപ്പിക്കുവാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.ആ കുഞ്ഞ് മനസ്സിന് അറിയില്ലല്ലോ അവൻെറ വാശിക്ക്, സ്നേഹത്തിന്, മമ്മാ എന്ന് വിളിക്കുമ്പോൾ ഇനി ഒരിക്കലും ഉത്തരം കിട്ടില്ലായെന്ന്. എങ്ങനെ തോന്നി പെങ്ങളെ ഈ കുഞ്ഞിനെ കണ്ടിട്ട് അവനെ ഒറ്റക്ക് ആക്കി പോകുവാൻ.കഷ്ടം തന്നെ അവൻ എന്ത് കുറ്റം ചെയ്തു.സാംസ്കാരികമായും വിദ്യാഭ്യാസപരമായും സമൂഹം എത്രത്തോളം അധഃപതിച്ചുവെന്നതിൻെറ തെളിവാണ് ഈ ആത്മഹത്യകൾ. യഥാര്‍ത്ഥത്തില്‍ മനുഷ്യ സൃഷ്ടിപ്പിന്‍റെ അടിസ്ഥാനത്തെ തന്നെ അറുത്തുമാറ്റി സ്വയം മരണത്തിലേക്ക് എടുത്തു ചാടുകയെന്ന നീച പ്രവൃത്തിയായിട്ടാണ് ആത്മഹത്യയെ നമുക്ക് കാണുവാൻ കഴിയുക.ആത്മഹത്യ പ്രവണത അവസാനിക്കേണ്ടത് തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.