കൗതുകങ്ങൾ നിറഞ്ഞതാണ് മൃഗങ്ങളുടെ ലോകം. അവർക്കിടയിലും കുഞ്ഞുങ്ങൾ വികൃതികൾ തന്നെയാണ്. മൃഗങ്ങളിൽ ഏറെ ലാളനയും പരിചരണവും സുരക്ഷയും ലഭിക്കുന്നവരാണ് കുട്ടിയാനകൾ. ആനക്കൂട്ടത്തിന്‍റെ ശ്രദ്ധയും കരുതലും എപ്പോഴും ഇവർക്കുണ്ടാവും. അതിൽ നിന്ന് ഒന്നു കണ്ണുതെറ്റിയാൽ പുറത്തിറങ്ങി കുസൃതികൾ കാട്ടാനും ഇവർക്ക് മടിയില്ല.
അത്തരത്തിൽ കുസൃതിനിറഞ്ഞ ഒരു ആനക്കുട്ടിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ടൂറിസ്റ്റുകളെ പേടിപ്പിക്കാനുള്ള ശ്രമമാണ് കുട്ടിയാന നടത്തിയത്. പറ്റാവുന്ന പോലെ ശബ്ദമുണ്ടാക്കാനും അടുത്തേക്ക് ഓടിവരാനുമൊക്കെ ശ്രമിക്കുന്നുണ്ടെങ്കിലും ആരും പേടിക്കുന്നില്ല. അൽപനേരം പ്രകടനം നടന്ന കുട്ടിക്കുറുമ്പൻ ജാള്യതയോടെ തിരിച്ചുപോകുന്നതും വിഡിയോയിൽ കാണാം.
എവിടെ വെച്ച് ചിത്രീകരിച്ചതാണ് വിഡിയോയെന്ന് വ്യക്തമല്ല. ബെസ്റ്റ് അനിമൽസ് പ്ലാനെറ്റ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പോസ്റ്റു ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.