ചെളിമണ്ണി​ൽ കുളിയുമായി കുട്ടിയാനകൾ; സ്​നേഹം വിതറി സമൂഹമാധ്യമങ്ങൾ

രാധകർ ഏറെയാണ്​ കുട്ടിക്കുറുമ്പൻമാരായ കുട്ടിയാനകൾക്ക്​. കുട്ടിയാനകളുടെ കളിയും കുളിയുമെല്ലാം വൈറലാകാറുമുണ്ട്​. അത്തരത്തിൽ കെനിയയിൽനിന്നുള്ള ഒരു വിഡിയോയാണ്​ ഇ​േപ്പാൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

ചളിയിൽ കളിക്കുന്ന കുട്ടിയാനകളുടേതാണ്​ വിഡിയോ. ഷെൽഡ്രിക്ക്​ വൈൽഡ്​ലൈഫ്​ ട്രസ്റ്റാണ്​ വിഡിയോ ആദ്യം ട്വിറ്ററിൽ പങ്കുവെച്ചത്​. അനാഥരായ ആനക്കുട്ടികളുടെ സംരക്ഷണ കേന്ദ്രമാണിവിടം.

മൂന്നു കുട്ടിയാനകൾ ചെളിമണ്ണിൽ കിടന്നു മറിയുന്നത്​ വിഡിയോയിൽ കാണാം. ആനകൾക്ക്​ ഭക്ഷണം പേ​ാലെ തന്നെ പ്രധാനമാണ്​ ചളിമണ്ണിലെ കുളിയും. അവരുടെ ശരീരം തണുപ്പിക്കുമെന്ന്​ മാത്രമല്ല, തൊലിയിൽ ഒരു സംരക്ഷിത കവചവും അതുമൂലം രൂപപ്പെടും. അതുവഴി പ്രാണികളുടെ കടിയേൽക്കൽ, സൂര്യപ്രകാശം തുടങ്ങിയവയിൽനിന്ന്​ ആനകൾക്ക്​ സംരക്ഷണം ലഭിക്കും.

വിഡിയോ പങ്കുവെച്ചതോടെ നിരവധിപേരാണ്​ ലൈക്കുകളും കമന്‍റുകളുമായി രംഗത്തെത്തിയത്​. നിരവധിപേർ വിഡിയോ പങ്കുവെക്കുകയും ചെയ്​തു. 

Tags:    
News Summary - Baby elephants enjoy bathing in mud in adorable viral video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.