കൊൽക്കത്ത: കോവിഡ് പ്രതിസന്ധിക്ക് ശേഷം ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കമ്പനികൾ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോ സൗകര്യം നൽകിയിരുന്നു. ജനജീവിതം സാധാരണ സ്ഥിതിയിലേക്ക് മാറിയതിനെ തുടർന്ന് പലരും ജീവിനക്കാരെ ഓഫീസിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും പലയിടത്തും വർക്ക് ഫ്രം ഹോം തുടരുകയാണ്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് വിവാഹ ചടങ്ങിനിടയിലും ജോലിയിൽ ചെയ്യുന്ന നവവരന്റെ ചിത്രമാണ്. വിവാഹ ചടങ്ങുകൾ ഒരു വശത്ത് നടക്കുമ്പോൾ മറുവശത്ത് ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന വരനെയാണ് ചിത്രത്തിൽ കാണുന്നത് കൊൽക്കത്തയിൽ നിന്നുള്ള ഇൻസ്റ്റഗ്രാം പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ സൈകത് ദാസ് എന്നയാളുടെ വിവാഹ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരിക്കുന്നത്. നവംബർ 27നായിരുന്നു വിവാഹം. പെട്ടെന്ന് തനിക്ക് ജോലിയിൽ പ്രവേശിക്കാൻ ഫോൺവന്നു. വിവാഹ ശേഷം 15 ദിവസം അവധിയായതിനാൽ ജോലി പൂർത്തിയാക്കേണ്ട ഒരു സാഹചര്യമുണ്ടായെന്നും സൈകത് ദാസ് ഇന്ത് ടുഡെയോട് പറഞ്ഞു. കൂടാതെ തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയും അറിയിച്ചിട്ടുണ്ട്.
അതേസമയം ചിത്രത്തിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്നത്. ഈ ടോക്സിക്കായ തൊഴിൽ സംസ്കാരം പ്രോത്സാഹിപ്പിക്കരുതെന്നാണ് ആളുകൾ പറയുന്നത്. ഇതിൽ അഭിമാനിക്കാൻ ഒന്നുമില്ലെന്നും ചിത്രത്തിന്റെ ചുവടെ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.