കാന്‍ബെറ: ആസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ കണ്ടെത്തിയ മനുഷ്യചുണ്ടുകളോട്കൂടിയ വിചിത്രജീവിയുടെ ജഡമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒറ്റ നോട്ടത്തിൽ ഏത് ജീവിയാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഇതിന്‍റെ മനുഷ്യ ചുണ്ടുകളാണ് നെറ്റിസൺസിനെ അതിശയിപ്പിക്കുന്നത്. കടൽതീരത്ത് പ്രഭാതസവാരിക്കെത്തിയവരാണ് കടൽ പായലുകൾക്കിടയിൽ നിന്ന് വിചിത്രജീവിയുടെ ജഡം കണ്ടെത്തിയതെന്ന് സ്റ്റോറി ഫുൾ റിപ്പോർട്ട് ചെയ്തു.
ഡ്രൂ ലാംബർട്ട് എന്ന വ്യക്തി തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഈ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്യഗ്രഹത്തിൽ നിന്ന് വന്നതെന്ന് തോന്നിപ്പിക്കുന്ന ഈ ജീവി ഏതാണെന്ന് ആർക്കെങ്കിലും പറഞ്ഞുതരാമോയെന്ന് അടിക്കുറിപ്പിൽ അദ്ദേഹം ചോദിക്കുന്നുണ്ട്.
ജീവിയുടെ തൊലിയും പിൻഭാഗവും കണക്കിലെടുത്ത് ഇതൊരു സ്രാവായിരിക്കാമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ സ്രാവിന്‍റെ ശരീരഭാഗങ്ങളൊന്നും ഈ ജീവിയിൽ കാണാനില്ലെന്ന് ലാംബർട്ട് പറഞ്ഞതിലൂടെ ആ വാദവും പൊളിക്കപ്പെട്ടു. എന്നാൽ പിന്നീട്സ് ആട്രേലിയൻ നമ്പ്‌ഫിഷ് എന്നറിയപ്പെടുന്ന മത്സ്യമാണിതെന്ന് സീ ലൈഫ് സിഡ്‌നി അക്വേറിയത്തിലെ സൂപ്പർവൈസറായ ലെറ്റിഷ്യ ഹന്നാൻ സഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.