ബെയ്‌റൂത്ത്: സ്ഫോടനത്തിൽ തകർന്ന ജനാലച്ചില്ലുകൾ തറച്ചുകയറിയ ആശുപത്രി ബെഡിൽ ഒരു അമ്മ. മുറിയുടെ ഒരു മൂലയിൽ ചോരപുരണ്ട വസ്ത്രങ്ങളുമായി പിഞ്ചുകുഞ്ഞിനെ മാറോടണച്ച് പിതാവും. ലബനനിലെ ബെയ്‌റൂത്തിലുണ്ടായ സ്ഫോടനത്തിെൻറ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങളിൽ ഒന്നാണിത്. ഇൗ കുഞ്ഞ് ജനിച്ച് നിമിഷങ്ങൾക്കകമാണ് സ്ഫാടനമുണ്ടാകുന്നത്.
സ്‌ഫോടനത്തില്‍ തകര്‍ന്ന ആശുപത്രിയില്‍ നിമിഷങ്ങള്‍ മാത്രം പ്രായമുള്ള നവജാത ശിശുവിനെ നെഞ്ചോടുചേര്‍ത്ത് നില്‍ക്കുന്ന പിതാവിെൻറ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ നൊമ്പരക്കാഴ്ചയായി. അൽ റൗം ഹോസ്പിറ്റലിൽ ക്രിസ്റ്റല്‍ സവായ എന്ന യുവതി ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി മിനിട്ടുകള്‍ക്കു ശേഷമാണ് ശക്തമായ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ആശുപത്രിയുടെ ചില്ലുകളും ചുവരിെൻറ ഭാഗങ്ങളുമെല്ലാം ചിതറിത്തെറിച്ചു.
അമ്മക്കൊപ്പം കുഞ്ഞ് കിടന്നിരുന്ന ബെഡിൽ ചില്ലുകഷണങ്ങൾ തുളച്ചുകയറി. ക്രിസ്റ്റലിെൻറ ഭർത്താവ് ജാദ് സവായ ഓടിയെത്തി കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചോട് ചേര്‍ത്തുപിടിച്ച് സുരക്ഷിതമാക്കുകയായിരുന്നു. ജാദിെൻറ ശരീരത്തിലും വസ്ത്രത്തിലും പിടിച്ചിരിക്കുന്ന രക്തക്കറകൾ സംഭവത്തിെൻറ ഭീകരത വ്യക്തമാക്കുന്നതാണ്.
'ഭീകര സാഹചര്യമായിരുന്നു അത്. ഞങ്ങള്‍ ആശുപത്രി മുറിയിലുള്ളപ്പോളാണ് ആ സ്ഫോടനം നടക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായതേയില്ല. എല്ലാം പൊട്ടിത്തകര്‍ന്നിരുന്നു. തകരാത്തതായി മുറിയില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. ഞാന്‍ പെട്ടെന്ന് കുഞ്ഞിനെ കെട്ടിപ്പിടിച്ച് സുരക്ഷിതനാക്കി. എന്നിട്ട് സുരക്ഷിതമായ ഒരു മൂല ലക്ഷ്യമാക്കി ഒാടി. മറ്റൊരു സ്‌ഫോടനംകൂടി നടക്കുമെന്ന് ഞാന്‍ ഭയന്നിരുന്നു- ജാദ് സവായ പിന്നീട് സി.എൻ.എന്നിനോട് പറഞ്ഞു.
നബീൽ എന്നാണ് അവർ കുട്ടിക്ക് പേരിട്ടത്. 'നബീൽ അമ്മക്കൊപ്പം കിടന്നിരുന്ന ഭാഗത്തേക്കാണ് വലിയൊരു ചില്ലുപാളി തെറിച്ചുവീണത്. ചില്ലുകഷണങ്ങൾ തളച്ചുകയറി എെൻറ തലക്കും കഴുത്തിനും പരിക്കേറ്റു. ക്രിസ്റ്റലിനും നെറ്റിക്കും തലക്കും പരിക്കുണ്ട്. നബീലിനെ ദൈവം കാത്തു. അവന് മാത്രം ഒന്നും സംഭവിച്ചില്ല'- ജാദ് പറഞ്ഞു.
ആഗസ്റ്റ് നാലിന് വൈകീട്ട് പ്രാദേശിക സമയം ആറുമണിയോടെയാണ് ബെയ്റൂത്തിനെ നടുക്കിയ സ്ഫോടനം ഉണ്ടായത്. ആറായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റ സ്േഫാടനത്തില്‍ ഏകദേശം 150 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബെയ്റൂത് തുറമുഖത്തിന് സമീപമുളള വെയര്‍ഹൗസില്‍ വലിയ അളവില്‍ സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണെന്നാണ് ഔദ്യോഗിക വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.