ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അപസ്മാരരോഗിയായ അമ്മയെ നീന്തല്‍ക്കുളത്തില്‍ നിന്ന് മകന്‍ രക്ഷിച്ചു. ഒക്ലഹോമയിലെ വീട്ടിലാണ് സംഭവം. അമ്മ അപസ്മാര ലക്ഷണങ്ങള്‍ കാണിക്കുന്നത് കണ്ട പത്തുവയസുകാരന്‍ വെള്ളത്തിലേക്ക് എടുത്തുചാടി രക്ഷിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായിട്ടുണ്ട്. വീട്ടില്‍ സ്ഥാപിച്ച സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍, ഗാവിന്‍ കീനി തന്റെ അമ്മയെ രക്ഷിക്കാന്‍ ചാടുന്നത് കാണാം. എ.ബി.സി ന്യൂസ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ ദശലക്ഷത്തിലധികം കാഴ്ചക്കാരുമായി ഓണ്‍ലൈനില്‍ വൈറലായി.
വിഡിയോയില്‍, ഗാവിന്‍ സ്വിമ്മിങ് പൂള്‍ ഗോവണിയില്‍ കയറുന്നതും ചാടുന്നതും കാണാം. പൂളില്‍ വെച്ച് അപസ്മാരം വന്നതിനാല്‍ മുങ്ങിത്താഴുകയായിരുന്ന അമ്മയെ മകന്‍ വേഗം രക്ഷിച്ചു. 10 വയസ്സുകാരന്‍ അമ്മയെ ഏണിയുടെ അടുത്തേക്ക് കൊണ്ടുപോയി, അവിടെ അമ്മയെ പിടിച്ചു നിന്നു. താമസിയാതെ, മുത്തച്ഛന്‍ വന്ന് സ്ത്രീയെ രക്ഷിക്കാന്‍ ചാടിയിറങ്ങുകയും ഇവരെ രക്ഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
നീന്തുന്നതിനിടെ അമ്മ അപസ്മാര ലക്ഷണം കാണിക്കുകയായിരുെന്നന്ന് ഗാവിൻ കീനി പറയുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട താന്‍ വെള്ളത്തിലേക്ക് എടുത്തുചാടി അമ്മയെ രക്ഷിച്ചു. മാതാവ് ലോറി തന്നെയാണ് തനിക്കുണ്ടായ അനുഭവം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. തന്നെ രക്ഷിച്ച മകനോട് നന്ദി പറഞ്ഞുകൊണ്ടാണ് അവർ വീഡിയോ പങ്കുവെച്ചത്. സോഷ്യല്‍മീഡിയയില്‍ മകന് അഭിനന്ദനപ്രവാഹമാണ്.
'വീട്ടുമുറ്റത്തെ പൂളില്‍ അപസ്മാരം പിടിപെട്ട് മുങ്ങിത്താഴുന്ന അമ്മയെ രക്ഷിക്കാന്‍ 10 വയസ്സുകാരന്‍ ഗാവിന്‍ കീനി കുതിക്കുന്ന നിമിഷം സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞപ്പോള്‍. മുത്തച്ഛന്‍ സഹായത്തിനായി എത്തുന്നതുവരെ അമ്മയെ അവൻ ഉയർത്തിപ്പിടിച്ചിരുന്നു'- കിംഗ്സ്റ്റണ്‍, ഒക്ലഹോമ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പങ്കുവച്ച് വിഡിയോയിൽ പറയുന്നു. ഗാവിന്റെ ധീരതയ്ക്ക് പൊലീസ് അവാര്‍ഡും നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.