'പാനിപൂരി സ്​നേഹിയുടെ സ്വപ്​ന വിവാഹം'; വധുവി​െൻറ ആഭരണങ്ങളും പാനിപൂരിയിൽ -വിഡിയോ

ക്ഷണപ്രിയരുണ്ടാകും. എന്നാൽ, ഇഷ്​ടപ്പെട്ട വിഭവം ആഭരണങ്ങളായി അണിഞ്ഞാലോ? അതും വിവാഹത്തിന്​.

രാജ്യമെമ്പാടും ആരാധകരുള്ള വിഭവമാണ്​ പാനിപൂരി അഥവാ ഗോൽഗപ്പ. രുചിയിലെ വൈവിധ്യം തന്നെയാണ്​​ പ്രധാന കാരണം. പാനിപൂരിയിൽ നിർമിച്ച ആഭരണങ്ങൾ ധരിച്ച്​ വിവാഹത്തിനൊരുങ്ങുന്ന വധുവി​െൻറ വിഡിയോയാണ്​ ഇപ്പോൾ വൈറൽ.

വധു അക്ഷയയുടെയും വരൻ അഭിഷേകി​െൻറയും വിവാഹത്തിലാണ്​ സംഭവം. വിഡിയോ ലക്ഷകണക്കിന്​ പേരാണ്​ ഇതിനോടകം കണ്ടത്​. വധുവി​െൻറ മേക്കപ്പ്​ ആർട്ടിസ്​റ്റാണ്​ വിഡിയോ ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്​.

വധുവി​െൻറ കഴുത്തിൽ പാനിപൂരി മാലയും തലയിൽ കിരീടവും അണിയുന്നത്​ വിഡിയോയിൽ കാണാം. വധുവി​െൻറ മുമ്പിൽ പാനിപൂരി നിരത്തിവെച്ചിരിക്കുന്നതും വിഡിയോയിലുണ്ട്​.

പാനിപൂരി സ്​നേഹികള​​ുടെ സ്വപ്​ന വിവാഹം എന്ന അടിക്കുറിപ്പ്​ പങ്കുവെച്ച്​ നിരവധിപേർ രംഗത്തെത്തി.

കൂടാതെ വിവാഹത്തി​െൻറ മറ്റൊരു വിഡിയോയും വൈറലായിരുന്നു. വധുവി​െൻറ തലയിൽ അടക്കിവെച്ചിരിക്കുന്ന പപ്പടം പൊടിച്ചിടുന്നതാണ്​ വിഡിയോ.

അതേസമയം, ഭക്ഷണം പാഴാക്കുന്നതിനെതിരെ നിരവധി പേർ വിമർശനവുമായും രംഗത്തെത്തിയിട്ടുണ്ട്​.

Tags:    
News Summary - Bride Wears Jewellery Made With Pani Puri At Wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.