ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയായ സൂയസ് കനാലിൽ ചരക്കുകപ്പൽ കുടുങ്ങിയത് ഇതുവരെ മാറ്റാൻ സാധിച്ചിട്ടില്ല. ഇരുവശത്തുമായി നൂറുകണക്കിന് കപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. കനാലിന് കുറുകെ കുടുങ്ങിയ കപ്പൽ നീക്കാനുള്ള പരിശ്രമം തുടരുകയാണ്. ഇതിനിടെ, സൂയസിലെ തടസം നീക്കാൻ ഈ പട്ടിക്ക് കഴിഞ്ഞേക്കുമെന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഒരു വിഡിയോ.
വെള്ളത്തിന് ഒഴുകിപ്പോകാൻ അതിവേഗം ചാൽ ഒരുക്കുന്ന ഒരു പട്ടിയുടെ വിഡിയോയാണ് കൗതുകമാകുന്നത്. ഹ്യൂമർ ആൻഡ് അനിമൽസ് എന്ന ട്വിറ്റർ പേജിൽ വന്ന വിഡിയോയിൽ പട്ടിയെ 'ഇറിഗേഷൻ ഡോഗ്' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
വെള്ളം മുന്നോട്ട് ഒഴുകുന്നതിനനുസരിച്ച് പട്ടി മുന്നിലെ മണ്ണ് കാലുകൊണ്ട് മാറ്റി വഴികാട്ടുകയാണ്. അതിവേഗമുള്ള ഈ പ്രവൃത്തി ആരെയുമൊന്ന് കൗതുകത്തിലാക്കും.
ഈ പട്ടിയെ സൂയസ് കനാലിലെ പ്രതിസന്ധി പരിഹരിക്കാൻ എന്തുകൊണ്ട് ഇന്നലെ അയച്ചില്ല എന്നാണ് വിഡിയോ റിട്വീറ്റ് ചെയ്തുകൊണ്ട് ഒരാൾ ചോദിച്ചത്. പട്ടിയുടെ ബുദ്ധിസാമർഥ്യത്തെയും വേഗത്തെയും ആളുകൾ പുകഴ്ത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.