തക്കംപാർത്തിരുന്ന് ഇരയെ പിടികൂടി: ചീറ്റയുടെ വീഡിയോ വൈറൽ

ഇരകൾക്കായി തക്കം പാർത്തിരുന്ന് വേട്ടയാടുന്ന വന്യമൃഗങ്ങളുടെ വിഡിയോകൾ ഇന്റർനെറ്റിൽ ധാരാളം കാണാറുണ്ട്. അതിൽ അധികവും പുലികളും കടുവകളുമായിരിക്കും. എന്നാൽ അതിലൊക്കെയും വ്യത്യസ്തമാണ് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സാകേത് ബഡോല ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ.

ചുറുചുറുക്കോടെ ഇരയെ കാത്തിരുന്ന് അത്ഭുതകരമായി ചാടിപിടിക്കുന്ന ചീറ്റയെ ദൃശ്യങ്ങളിൽ കാണാം. കൃത്യമായി ഉന്നംവെച്ചാണ് മാനിലേക്ക് ചീറ്റ കുതിക്കുന്നത്. രക്ഷപെടാനായി മാൻ ഓടുമ്പോഴും തന്റെ ഇരയിലേക്ക് ശ്രദ്ധകേന്ദ്രികരിക്കുകയാണ് ചീറ്റ. ഒടുവിൽ മാനിനെ കീഴ്പെടുത്തി നിർവൃതിയിൽ മുഴുകുന്ന ചീറ്റയെ ദൃശ്യങ്ങളിൽ നമുക്ക് കാണാം.

ചീറ്റയുടെ സമയോചിതമായ ഇടപെടലാണ് ഇരയെ പിടിക്കാൻ സഹായിച്ചതെന്ന് നിരവധിപേർ വിഡിയോയിൽ അഭിപ്രായപ്പെട്ടു. ഇരക്ക് വേണ്ടി കാത്തിരിക്കുന്ന ചീറ്റ മറ്റുചിലർക്ക് അത്ഭുതമായി തോന്നി.

Tags:    
News Summary - Catching its prey-Cheetah video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.