സൈക്കിളുമോടിക്കും, പസിലും തീർക്കും: ഗിന്നസ് റെക്കോർഡ് നേടി ചെന്നൈ ബാലൻ

റുബിക്സ് ക്യൂബ് പ്രായഭേദമന്യേ എല്ലാവർക്കും കൗതുകമാണ്. ക്ഷമാശീലവും, പ്രശ്നപരിഹാര ശേഷിയും വർധിപ്പിക്കാനാണ് റുബിക്സ് ക്യൂബ് ഉപയോഗിക്കുന്നതെങ്കിലും, പലയാവർത്തി സമചതുര കട്ടയിലെ നിറങ്ങൾ ചേരാതെ വരുമ്പോൾ ക്ഷമയും താത്പര്യവും നഷ്ടപ്പെടും.

എന്നാൽ ചെന്നൈയിൽ നിന്നുള്ള ജയദർശൻ വെങ്കിടേശന് റുബിക്സ് ക്യൂബ് കൗതുകം മാത്രമല്ല, ഗിന്നസ് റെക്കോർഡ് നേടി കൊടുത്ത 'ഇഷ്ടം' കൂടിയാണ്.

ജയദർശന് ഈ പസിൽ പരിഹരിക്കാൻ നിമിഷങ്ങൾ മാത്രം മതി. സെക്കന്‍റുകൾ കൊണ്ട് റുബിക്സ് ക്യൂബ് പരിഹരിക്കുന്നവർ മുൻപും ഉണ്ടായിട്ടുണ്ടല്ലോ. പിന്നെ ജയദർശൻ എങ്ങനെ വ്യത്യസ്തനാകും എന്നല്ലേ?! ജയദർശൻ എന്ന ബാലൻ റുബിക്സ് ക്യൂബ് പരിഹരിക്കുന്നത് സൈക്കിളോടിച്ചു കൊണ്ടാണ്.

സൈക്കിളോടിച്ചു കൊണ്ട് നിമിഷങ്ങൾക്കുള്ളിൽ പസിൽ സോൾവ് ചെയ്യുന്നതാണ് ജയദർശൻ എന്ന കുട്ടിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിക്കൊടുത്തത്. 14 സെക്കന്‍റ് മാത്രമാണ് ഈ വിദ്യക്ക് ജയദർശനാവശ്യം. ഗിന്നസ് വേൾഡ് റെക്കോർഡ്സിന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ അധികൃതർ പങ്കുവച്ചത്.

66,000 പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. രണ്ട് വർഷമായി ഗിന്നസ് റെക്കോർഡ് നേടാാനുള്ള പരിശ്രമത്തിലായിരുന്നു ജയദർശൻ എന്ന് കുടുംബം പറയുന്നു.

നിരവധി പേരാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് വീഡിയോക്ക് അഭിനന്ദനവുമായി രംഗത്തെത്തിയത്. ചെറുപ്രായത്തിൽ ഇത്തരമൊരു അംഗീകാരം പ്രശംസനീയമാണെന്നാണ് കാഴ്ച്ക്കാരുടെ അഭിപ്രായം. 

Tags:    
News Summary - Chennai Boy Solves Rubik's Cube While Riding Bicycle, Sets World Record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.