ഷാരൂഖ് ഖാനും ഐശ്വര്യ റായ്യും അഭിനയിച്ച് 2000ൽ പുറത്തിറങ്ങിയ 'മൊഹബത്തേൻ' എന്ന സിനിമയിലെ 'ആഖേ ഖുലീ ഹൊ യാ ഹോ ബന്ദ്' എന്ന ഗാനം ചൈനീസ് ഗായിക ആലപിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. 2018ൽ ഒരു റിയാലിറ്റി ഷോയിൽ നിന്നുള്ള ഈ വിഡിയോ കാവേരി എന്ന ട്വിറ്റർ ഉപയോക്താവാണ് വീണ്ടും പങ്കുവെച്ചത്.
Chinese Revenge - they are doing to our songs what we did to their food. pic.twitter.com/UXWPm3Uf7j
— Kaveri 🇮🇳 (@ikaveri) May 27, 2021
'ൈചനയുടെ പ്രതികാരം-അവരുടെ ഭക്ഷണത്തോട് നമ്മൾ ചെയ്തത് നമ്മുടെ പാട്ടുകളോട് അവരും ചെയ്യുന്നു' എന്ന കാപ്ഷനോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചൈനീസ് ശൈലിയിൽ കൂളായി ഹിന്ദി ഗാനം പാടുന്ന ഗായികയെയും േപ്രാത്സാഹിപ്പിക്കുന്ന കാണികളെയും വിഡിയോയിൽ കാണാം. 1.19 ലക്ഷത്തോളം പേരാണ് ഇതുവരെ വിഡിയോ കണ്ടിരിക്കുന്നത്.
ചൈനക്കാരി അത്ര മോശമാക്കിയില്ല എന്ന കമന്‍റാണ് വിഡിയോക്ക് കൂടുതലും ലഭിച്ചത്. 'ഹിന്ദി വാക്കുകൾ കഴിയുന്നത്ര ശരിയായി ഉച്ഛരിക്കാൻ അവർക്കായി. നമ്മളുടെ എത്ര ഗായകർക്ക് ഇങ്ങനെ ചൈനീസ് ഗാനം പാടാൻ കഴിയും' എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. ലത മങ്കേഷ്കറും ഉദിത് നാരായണനും നയിക്കുന്ന 'ആഖേ ഖുലീ ഹൊ യാ ഹോ ബന്ദ്' ജതിൻ ലളിതിന്‍റെ സംഗീതത്തിൽ ആണ് പിറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.