ന്യൂഡൽഹി: മാലിന്യം പൂർണമായും നീക്കം ചെയ്യാൻ കഴിയാത്തത് ഇന്നും പല രാജ്യങ്ങളുടെയും പ്രതിസന്ധിയാണ്. പ്രത്യേകിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ. ഇതിനു പരിഹാരവുമായെത്തിയിരിക്കുകയാണ് അക്ഷയ എന്ന നിർമാണ കമ്പനി.
പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് ഇവർ നിർമിച്ചത് സൺഗ്ലാസുകളാണ്. ചിപ്സിന്റെ പ്ലാസ്റ്റിക് പാക്കറ്റുകൾ ശേഖരിച്ചാണ് ഇവർ സൺഗ്ലാസ് നിർമിച്ചിരിക്കുന്നത്.
ജീർണിക്കാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിച്ചാണ് സൻൺ ഗ്ലാസുകൾ നിർമിച്ചതെങ്കിലും ഈ സൺഗ്ലാസ്സുകൾ 100 ശതമാനം പ്രകൃതിദത്തമാണെന്ന അടിക്കുറുപ്പോടെ നിർമാണ കമ്പനിയുടെ സ്ഥാപകൻ അനീഷ് മൽപനി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
ദൃശ്യങ്ങളിൽ പ്ലാസ്റ്റിക് കവറുകളിൽ നിന്നും സൺഗ്ലാസ് നിർമിക്കുന്നതിന്റെ ഓരോ ഘട്ടങ്ങളും വിഡിയോയിൽ വ്യക്തമാണ്.
‘ഞാൻ ഭാഗമായിട്ടുള്ളതിൽവെച്ച് ഏറ്റവും കഠിനമായ കാര്യമായിരുന്നു ഇത്. ഒടുവിൽ, ലോകത്തിൽ ആദ്യമായി ചിപ്സ് കവറിൽ നിന്ന് നിർമിച്ച പുനരുപയോഗിക്കാവുന്ന സൺ ഗ്ലാസുകൾ ഇതാ ഇന്ത്യയിൽ’- അനീഷ് മൽപനി ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.