പ്യൂർട്ടോറിക്കയിലെ സാൻഹുവാനിൽ അവധിക്കാലം ആഘോഷിക്കാൻ പുറപ്പെട്ട യുവതിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.
സാൻഹുവാനിൽ സ്നോർക്കെലിങ് ചെയ്യുന്നതിനിടെ യുവതിയുടെ ചെവിക്കകത്തേക്ക് കുഞ്ഞൻ ഞെണ്ട് കടക്കുകയായിരുന്നു. വെള്ളത്തിനടിയിൽ ശ്വസിക്കാൻ ഒരു ട്യൂബ് ഉപയോഗിച്ചുകൊണ്ടുള്ള നീന്തലാണ് സ്നോർക്കെലിങ്. തെളിഞ്ഞതും ശാന്തവുമായ സമുദ്രങ്ങളിൽ സ്‌നോർക്കെലിങ് ജനപ്രിയമായ വിനോദമാണ്.
പ്ലക്കർ ഉപയോഗിച്ച് യുവതിയുടെ ചെവിയിൽ നിന്ന് ഒരാൾ ഞെണ്ടിനെ പുറത്തെടുക്കുന്ന വിഡിയോ ടിക് ടോക്കിലാണ് ആദ്യം പങ്കുവെച്ചത്. ദശലക്ഷക്കണക്കിനാളുകളാണ് വിഡിയോ ടിക്ടോക് വഴി കണ്ടത്.
വിഡിയോ പിന്നീട് യൂട്യൂബിലും പങ്കുവെക്കപ്പെട്ടു. നിരവധി ഉപയോക്താക്കളാണ് ഞെട്ടിക്കുന്ന വിഡിയോയെ കുറിച്ച് ട്വിറ്ററിലൂടെ പ്രതികരണം അറിയിക്കുന്നത്. വിഡിയോ കണ്ട് തങ്ങളും തുള്ളിപ്പോയെന്ന് അവർ കമന്റ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.