മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ ദളിത് യുവാവിനെ ചെരുപ്പൂരി അടിച്ച ഗ്രാമത്തലവൻ അറസ്റ്റിൽ. സംഭവത്തിൽ രണ്ട് പേർക്കെകതിരെ കേടുത്തതായി പൊലീസ് അറിയിച്ചു.
ദളിത് യുവാവായ ദിനേശ് കുമാറിനെ താജ്പൂർ ഗ്രാമത്തലവൻ ശക്തി മോഹൻ ഗുർജാറും റേത നഗ്ല ഗ്രാമത്തിലെ മുൻ ഗ്രാമത്തലവൻ ഗജെ സിങും ചേർന്ന് ചെരുപ്പ് കൊണ്ട് അടിക്കുകയും കൊല്ലുമെന്ന് ഭീഷണിപപെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്ത്. എസ്.സി/എസ്.ടി അതിക്രമങ്ങൾ തടയൽ നിയമപ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഗ്രാമത്തലവൻ ശക്തി മോഹനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രണ്ടാം പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഭീം ആർമി പ്രവർത്തകർ ദളിത് സമുദായാംഗങ്ങൾക്കൊപ്പം ഛപ്പാർ പൊലീസ് സ്റ്റേഷന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.