മുംബൈ: കോവിഡ് പിടിവിട്ടതോടെ രാജ്യത്തെ പല സംസ്ഥാനങ്ങളും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ മഹാരാഷ്ട്രയിലെ വിനോദ സഞ്ചാരമേഖലയും നിശ്ചലമായി. എന്നാൽ ഇതിന്‍റെ ഗുണം ലഭിച്ച 'ചിലർ' നടത്തിയ ആഘോഷമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.
ലോക്ഡൗൺ കാരണം മഹാബലേശ്വറിലെ ഒരു റിസോർട്ടിൽ തിരക്കൊഴിഞ്ഞതോടെ സ്വിമ്മിങ് പൂളിൽ 'പാർട്ടി' നടത്തിയിരിക്കുകയാണ് ഒരു സംഘം വാനരൻമാർ.
സ്ഥലത്ത് അതിഥികൾ ആരും ഇല്ലെന്ന് കണ്ടതോടെയാണ് കുരങ്ങൻമാർ കുളത്തിൽ നീരാട്ട് തുടങ്ങിയത്. വേനൽ കനത്തതോടെ ശരീരം ഒന്ന് തണുപ്പിക്കുന്നത് രസകരമായി തോന്നി കൂടുതൽ കുരങ്ങൻമാർ കുളത്തിലേക്ക് ചാടുകയായിരുന്നു.
സ്വിമ്മിങ് പൂളിന് സമീപം സ്ഥാപിച്ച മറയുടെ മുകളിൽ കയറിയാണ് കുരങ്ങൻമാർ കുളത്തിലേക്ക് എടുത്ത് ചാടിയത്. നീരാട്ട് നന്നായി ആസ്വദിച്ച ചില വാനരൻമാർ നീന്തിത്തുടിക്കുന്നുമുണ്ടായിരുന്നു. കുരങ്ങൻമാരുടെ ആഘോഷം ശ്രദ്ധയിൽ പെട്ട ചിലർ ഇത് മൊബൈലിൽ പകർത്തുകയായിരുന്നു.
ബാസ്കറ്റ്ബാൾ താരമായ റെക്സ് ചാപ്മാൻ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം 27 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ 21,000 പേർ റീട്വീറ്റ് ചെയ്തപ്പോൾ ലക്ഷം പേർ ലൈക്കടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.