വ്യത്യസ്തമായ രണ്ടു ജീവിവർഗങ്ങൾ തമ്മിലുള്ള സൗഹൃദം അപൂർവമാണ്. പലപ്പോഴും മനുഷ്യന് അതിൽ സാക്ഷിയാകേണ്ടി വരികയും ചെയ്യും. അത്തരത്തിൽ യു.കെയിൽനിന്നുള്ള രണ്ടു മൃഗങ്ങളുടെ അപൂർവ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.
രണ്ടു കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട് വീൽചെയറിൽ കഴിയുന്ന നായുടെയും കണ്ണുകാണാത്ത കുറുക്കന്‍റെയുമാണ് ഈ അപൂർവ സൗഹൃദം.
വെസ്റ്റ് ഹൈലാൻഡ് വൈറ്റ് ടെറിയർ ഇനത്തിൽപ്പെട്ട ജാക്ക് എന്ന നായെ അന ലാപസ് -മെൻഡെസ് ദമ്പതികൾ ദത്തെടുക്കുകയായിരുന്നു. ജാക്കിന്‍റെ പിറകിലെ രണ്ടു കാലുകൾക്കും ശേഷി നഷ്ടപ്പെട്ടതോടെ വീൽചെയറിലാണ് നടപ്പ്. പിന്നീട് ദമ്പതികൾ പംകിൻ എന്ന പേരുള്ള ഒരു വയസായ കുറുക്കനെയും ദത്തെടുത്തു. പംകിന് കണ്ണുകാണില്ലായിരുന്നു.
ഒരു വർഷത്തോളം ഒരു വീട്ടിൽ കഴിഞ്ഞതോടെ ഇരുവരും സൗഹൃദത്തിലായി. പിന്നീട് കണ്ണുകാണാത്ത കുറുക്കന് വഴികാട്ടിയായി ജാക്ക് മാറുകയായിരുന്നു. ജാക്കിന്‍റെ വീൽചെയറിന്‍റെ ശബ്ദം ശ്രദ്ധിച്ചാണ് പംകിന്‍റെ യാത്ര. വീൽചെയറിന്‍റെ ശബ്ദംേകട്ട് ജാക്കിന്‍റെ പിറകെ ഓടുന്ന പംകിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു.
പംകിന്‍റെ സംരക്ഷകനാണ് ജാക്ക്. മറ്റു പൂച്ചകളൊ നായ്ക്കളൊ അടുത്ത് വരികയാണെങ്കിൽ ജാക്ക് പംകിന് മുന്നറിയിപ്പ് നൽകും. കൂടാതെ ജാക്കിന് ഒപ്പമെത്താൻ പംകിന് സാധിക്കാതെ വന്നാൽ അടുത്തെത്തുന്നതുവരെ ജാക്ക് കാത്തിരിക്കും -മൃഗങ്ങളുടെ ഉടമ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.