ഭൂകമ്പത്തിൽ തകർന്ന വീടുനുമുന്നിൽ തന്‍റെ പ്രിയപ്പെട്ടവരെ തിരഞ്ഞ് വളർത്തുനായ; കരളലിയിപ്പിച്ച് അഫ്ഗാനിൽ നിന്നുള്ള ഫോട്ടോ

കഴിഞ്ഞ ആഴ്ച അഫ്ഗാനിൽ ഭൂചലനം കടുത്ത നാശം വിതച്ചിരുന്നു. കണക്കുകളനുസരിച്ച് ഭൂചലനത്തിൽ 1000 പേർ മരിക്കുകയും 2000 പേർക്ക് പരിക്കേൽക്കുകയും 10000 വീടുകൾ തകരുകയും ചെയ്തിട്ടുണ്ട്. അഫ്ഗാനിലുണ്ടായ ദുരന്തത്തിന്‍റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

എന്നാൽ ഭൂചലനത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട വളർത്തുനായയുടെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വയറലാവുന്നത്. തകർന്ന വീടിനുമുന്നിൽ തന്നെ വളർത്തിയവരെ തേടുകയാണ് ഈ നായക്കുട്ടി. കുടുംബത്തിലെ എല്ലാവരും ഭൂചലനത്തിൽ മരിച്ചപ്പോൾ ഒറ്റപ്പെട്ട നായയെ അയൽ വീട്ടുകാർ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ദിവസവും തന്നെ വിട്ടുപോയ പ്രിയപ്പെട്ടവരേയും തേടി നായക്കുട്ടി തകർന്ന കെട്ടിടത്തിനടുത്തേക്ക് പോകും. അവശിഷ്ടങ്ങൾക്കിടയിൽ തന്റെ ഉറ്റവരെ തിരയും. ചിത്രത്തിലെ നായയുടെ ദയനീയമായ നോട്ടം ഏതൊരാളുടേയും കരളലിയിപ്പിക്കും. പക്തികയിലെ ഗയാനിലെ ഒച്ചി ഗ്രാമത്തിൽ നിന്നുള്ളതാണ് ചിത്രം.


സരിമ എസ്.ആർ എന്ന ഉപഭോക്താവാണ് ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. ചിത്രം വൈറലായതോടെ നിരവധിപേരാണ് കമന്‍റുകളുമായി എത്തിയത്. മനുഷ്യർ അവിശ്വസ്തരാണ്, മറിച്ച് മൃഗങ്ങളിൽ വിശ്വസ്തത നിലനിൽക്കുന്നു എന്ന് ഒരു ഉപഭോഗക്താവ് അഭിപ്രായപ്പെട്ടപ്പോൾ നമ്മൾ മനുഷ്യർ നായകലെ അർഹിക്കുന്നില്ല എന്നാണ് മറ്റൊരു ഉപഭോക്താവ് അഭിപ്രായപ്പെട്ടത്.

Tags:    
News Summary - Dog searches for loved ones lost in Afghanistan quake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.