ന്യൂഡൽഹി: കാട്ടിലെ വേട്ടക്കാരാണ് കടുവകൾ. എന്നിരുന്നാലും ആനകളോട് കടുവകൾ അങ്ങനെ മുട്ടാൻ നിക്കാറില്ല. ഇപ്പോൾ അഭിനേത്രിയും ആക്ടീവിസ്റ്റുമായ ദിയ മിർസ പങ്കുവെച്ച ഒരു വിഡിയോയാണ് ട്വിറ്ററിൽ ശ്രദ്ധിക്കപ്പെടുന്നത്.
കാട്ടിലൂടെയുള്ള ഒരു വഴിയിലൂടെ ഒരു ആന നടന്നു വരികയായിരുന്നു. അപ്പോൾ വഴിയുടെ നടുവിലായി ഒരു കടുവ ഇരിക്കുന്നുണ്ടായിരുന്നു. പതിയെ നടന്നു വരുന്നതിനിടെ കടുവയെ കണ്ടെങ്കിലും ഗൗനിക്കാതെ ആന മുന്നോട്ടു നടക്കാൻ തുടങ്ങി.
അപ്പോൾ തലതിരിച്ച കടുവ പിറേകാട്ട് നോക്കിയപ്പോൾ ദേ വരുന്നു ഒരു ആന. കാണേണ്ട താമസം കാട്ടിലെ വേട്ടക്കാരൻ വാലും ചുരുട്ടി ഒരോട്ടം. വിഡിയോ കണ്ട് നിരവധി ട്വിറ്ററാറ്റികളാണ് അത്ഭുതം കൂറിയത്.
ദിയ മിർസയുടെ വിഡിയോക്ക് ലക്ഷത്തിലേറെ കാഴ്ചക്കാരെ ലഭിച്ചു. നൂറുകണക്കിനാളുകളാണ് മൈക്രോബ്ലേഗിങ് സൈറ്റിൽ വിഡിയോക്ക് കീഴിൽ കമൻറടിച്ചത്.
'ഞാൻ എല്ലാഴ്പ്പോഴും പറയുംപോലെ കാടിെൻറ അധിപൻ ആനയാണ്. അവന് എതിരെ നിൽക്കാൻ ആരും ആഗ്രഹിക്കുന്നില്ല' -ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാൻ എഴുതി.
കടുവകൾ സാധാരണയായി മാൻ, കുരങ്ങൻ, പന്നി തുടങ്ങിയ സസ്തനികളെയാണ് ഇരയാക്കാറ്. കടുവകൾ പൂർണ്ണവളർച്ചയെത്തിയ ആനകളെ വേട്ടയാടുന്ന സംഭവങ്ങൾ വിരളമാണ്. 2009ൽ ഇരവികുളം ദേശീയോദ്യാനത്തിൽ കടുവ ഒരു ആനയെ വേട്ടയാടിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.