പെൺകുട്ടിയുടെ നൃത്തചുവടുകളനുകരിച്ച് കുട്ടിയാന, വൈറലായി വിഡിയോ

മൃഗങ്ങളുടെ രസകരമായ വിഡിയോകൾ വൈറലാവാറുണ്ട്. കൊച്ചു പെൺകുട്ടിയുടെ നൃത്തചുവടുകളനുകരിച്ച് ചുവടുവെക്കുന്ന ആനയുടെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ദിപാൻഷു കബ്ര എന്ന ഉദ്യോഗസ്ഥനാണ് മനോഹരമായ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

ആനയുടെ മുമ്പിൽ പേടിക്കൂടാതെ നിന്ന് നൃത്തം ചെയ്യുന്ന പെൺകുട്ടിയെ വിഡിയോയിൽ കാണാം. കുട്ടി ചുവടുകൾ നിർത്തുമ്പോൾ ആന തന്‍റെ വലിയ ചെവികളും തലയും കുലുക്കി കുട്ടിയെ അനുകരിക്കുന്നതും വിഡിയോയിലുണ്ട്.

ഒരു ദിവസത്തിനകം 31,700 പേരാണ് വീഡിയോ കണ്ടത്. വിഡിയോ വൈറലായതോടെ കമന്‍റുകളുമായി നിരവധിപേർ രംഗത്തെത്തി. ഇത്തരം വിഡിയോകൾ മനസിന് സന്തോഷമുണ്ടാക്കുവെന്ന് ചില യൂസർമാർ കമന്‍റ് ചെയ്തു. 



Tags:    
News Summary - Elephant imitates little girl's dance steps, netizens adore it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.