യാത്രാമധ്യേ വാനരൻമാർ വാഹനങ്ങളിൽ നിന്ന് ഭക്ഷണം തട്ടിയെടുത്തോടുന്ന കാഴ്ച നാം കാണാറുണ്ട്. എന്നാൽ നടുറോഡിൽ ബസ് തടഞ്ഞ് ഭക്ഷണം എടുക്കാൻ ഒരു ആന തുനിഞ്ഞാലോ. അത്തരത്തിൽ ഒരു വിഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പട്ടാപ്പകൽ നടന്ന 'പിടിച്ചുപറി' ബസിനകത്തെ ഒരു യാത്രക്കാരനാണ് പകർത്തിയത്. ശ്രീലങ്കയിലെ ഖതരംഗാമയിലാണ് സംഭവം.
വഴിമധ്യേ റോഡിൽ ആന വരുന്നത് കണ്ട് ഡ്രൈവർ വാഹനത്തിെൻറ വേഗത കുറച്ച് ഭക്ഷണം നൽകി. എന്നാൽ അപ്രതീക്ഷിതമായി ആന ഡ്രൈവറുടെ സീറ്റിനരികിലുള്ള ജനാലയിലൂടെ തുമ്പിക്കൈ അകത്തേക്കിട്ട് ഭക്ഷണത്തിനായി പരതിയതോടെ ഏവരും പരിഭ്രാന്തരായി. എന്നാൽ ബസിനകത്തെ പഴത്തിനകത്തായിരുന്നു ആനയുടെ കണ്ണ്.
ഇതിനിടെ ഡ്രൈവർ തുമ്പിക്കൈയുടെ ഇടയിൽ കുടുങ്ങിപ്പോകുന്നുണ്ട്. തനിക്ക് വേണ്ട സാധനം കൈയ്യിൽ കിട്ടിയതോടെ ആന പിൻവാങ്ങിയ തക്കത്തിന് ഡൈവ്രർ വണ്ടി മുന്നോട്ടെടുക്കുകയായിരുന്നു. 2018ൽ എടുത്ത വിഡിയോ ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഓഫിസർ പ്രവീൺ കസ്വാൻ ട്വിറ്ററിൽ പങ്കുെവച്ചതോടെയാണ് ൈവറലായത്.
1.1 ദശലക്ഷം കാഴ്ചക്കാരെയാണ് വിഡിയോക്ക് ഇതിനോടകം ലഭിച്ചത്. നിരവധിയാളുകൾ അത്ഭുതം കൂറുന്ന കമൻറുകളുമായെത്തി. വന്യജീവികൾക്ക് ഭക്ഷണം നൽകുന്ന പ്രവണതക്കെതിരെ കമൻറ് കോളത്തിൽ കാസ്വാൻ വിശദീകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.