പുള്ളിപുലി മരത്തിൽ നിന്ന് മരത്തിലേക്ക് ചാടുന്നത് കണ്ടിട്ടുണ്ടോ?

പുള്ളിപുലി മരത്തിൽ നിന്ന് മരത്തിലേക്ക് ചാടുന്നത് കണ്ടിട്ടുണ്ടോ? ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ പങ്ക് വെച്ച അത്തരമൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു പുള്ളിപ്പുലി അതിന്റെ ഇരയായ കുരങ്ങിനെ ഒരു മരത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഓടിക്കുന്നതായി വീഡിയോയിൽ കാണാം. പുലിയിൽ നിന്ന് രക്ഷപ്പെടാൻ കുരങ്ങുകൾ മരത്തിൽ നിന്ന് ചാടുന്നുണ്ടെങ്കിലും പുള്ളിപ്പുലി കുതിച്ചുചാടി കുരങ്ങുകളിലൊന്നിനെ പിടിക്കുന്നുണ്ട്. ഇതിനോടകം നിരവധി ആളുകളാണ് വീഡിയോ കണ്ടത്.

പുള്ളിപ്പുലിയുടെ അവിശ്വസനീയമായ കുതിച്ചുചാട്ടത്തിന്‍റെ ഞെട്ടലിലാണ് നെറ്റിസൺസ്. ഇത്ര ഉയരത്തിൽ നിന്ന് ചാടിയാൽ അവക്ക് പരിക്കേൽക്കില്ലേ എന്ന സംശയമുന്നയിച്ച് ആന്ധ്രാപ്രദേശ് സർക്കാരിന്റെ ഉപദേഷ്ടാവ് എസ്. രാജീവ് കൃഷ്ണയും രംഗത്തെത്തിയിരുന്നു. ഇവർക്ക് വഴക്കമുള്ള ശരീരമുള്ളതിനാൽ പരിക്കുകൾ കുറയുകയും ശരീരത്തെ നിയന്ത്രിക്കാൻ എളുപ്പം സാധിക്കുകയും ചെയ്യും എന്ന് ഒരാൾ മറുപടിയായി പറഞ്ഞു. ക്ഷണനേരം കൊണ്ടാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. 

Tags:    
News Summary - Ever seen a leopard jump from tree to tree?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.