മഴയത്ത് ഇൻസ്റ്റഗ്രാം റീൽസ്; ഇടിമിന്നലിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് പെൺകുട്ടി -വിഡിയോ

പട്ന: മഴയുടെ റീൽസെടുക്കുന്നതിനിടെ തുടരെ തുടരെയുണ്ടായ മിന്നലിൽ നിന്ന് അത്ഭുകരമായി രക്ഷപ്പെട്ട് പെൺകുട്ടി. ബിറാറിലെ സിതാമർഹിയിലാണ് സംഭവം. ഇൻസ്റ്റഗ്രാം റീലുകൾ ഷൂട്ട് ചെയ്യുന്ന സമയത്താണ് പെൺകുട്ടി മിന്നലാക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ബിഹാറിൽ ബുധനാഴ്ച മുതൽ മൺസൂൺ ശക്തമാണ്.

തന്റെ വീടിന്റെ ടെറസിൽ മഴയത്ത് നൃത്തം ചെയ്തുകൊണ്ട് ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിക്കുകയായിരുന്നു പെൺകുട്ടി. ഇടിമിന്നൽ അപകടകരമായ രീതിയിൽ അടുത്തേക്ക് വന്നപ്പോൾ പെൺകുട്ടി പെട്ടെന്ന് വീടിനകത്തേക്ക് ഓടിപ്പോയി. 11സെക്കൻഡ് ദൈർഘ്യമുള്ള ഇതിന്റെ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Tags:    
News Summary - Girl escaped from the lightning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.