ഗുജറാത്തി നാടോടി ഗായിക ഉർവശി റദാദിയ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അവരുടെ സംഗീത പരിപാടിയുടെ വിഡിയോയാണ് നെറ്റിസൺസിൽ കൗതുകമുണ്ടാക്കിയിരിക്കുന്നത്. ഹാർമോണിയം വായിച്ചുകൊണ്ട് സ്റ്റേജിലിരുന്ന് ഉർവശി പാടുന്നതും ഒരു കൂട്ടമാളുകൾ അവരെ കറൻസി നോട്ടുകൾ കൊണ്ട് അവരെ മൂടുന്നതുമാണ് വിഡിയോയിലുള്ളത്.
പാടുന്നതിനിടയിൽ ഒരാൾ ഡ്രമ്മിൽ നിറയെ കറൻസിയുമായി വന്ന് ഉർവശി റദാദിയയുടെ തലയിലേക്ക് ചൊരിയുന്നതായും വിഡിയോയിലുണ്ട്. നോട്ട് കൂമ്പാരം ഹാർമോണിയം മൂടിയതോടെ, അതെല്ലാം എടുത്തുമാറ്റിക്കൊണ്ട് പാട്ട് പാടൽ തുടരുകയാണ് ഗായിക.
സംസ്ഥാനത്തെ ഏറ്റവും പ്രശസ്തയായ നാടൻപാട്ട് കലാകാരിയാണ് ഉർവശി. ഗുജറാത്തി നാടൻകലാ രംഗത്തെ രാജ്ഞിയെന്നാണ് അവർ അറിയപ്പെടുന്നതും. അഹമദാബാദിൽ സംഘടിപ്പിച്ച ഉർവശിയുടെ കച്ചേരിക്കിടെയാണ് വൈറലായ 'നോട്ട് മഴയുണ്ടായത്'. സ്വന്തം ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വൈറൽ വിഡിയോ അവർ പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.