ഗുരുഗ്രാം: 'ടോമി' എന്ന് വിളിപ്പേരുള്ള വളർത്തുനായയെ ആ പേര് വിളിക്കാതെ 'നായ' എന്നു മാത്രം പറഞ്ഞതിൽ ക്ഷുഭിതനായി അയൽവീട്ടുകാരെ തല്ലിച്ചതച്ച് യുവാവ്. ഗുരുഗ്രാമിലെ സൈബർ സിറ്റിയിലാണ് സംഭവം.
ജ്യോതിപാർക്കിന് അടുത്തായി താമസിക്കുന്ന സുധീർ എന്ന യുവാവ് അയൽവീട്ടിലുള്ള വളർത്തുനായ അക്രമസ്വഭാവം കാണിക്കുന്നുവെന്നും അതിനെ ചങ്ങലക്കിടണമെന്നും നായയുടെ ഉടമയോട് പറഞ്ഞിരുന്നു. ഇതിൽ ക്ഷുഭിതനായ ഇയാൾ തെൻറ നായയുടെ പേര് ടോമിയാണെന്നും അങ്ങിനെ വിളിക്കണമെന്നും പറഞ്ഞ് സുധീറിന് മേൽ തട്ടിക്കയറുകയായിരുന്നു.
കുടുംബത്തിലുള്ള മറ്റുള്ളവരും വഴക്കിൽ ഇടപെട്ടതോടെ കൂട്ടത്തല്ലായി മാറി. സുധീറിനെയും കുടുംബത്തിനെയും കമ്പിയും വടിയുമായാണ് നായ ഉടമ ആക്രമിച്ചത്. സ്ത്രീകൾ അടക്കമുള്ളവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മറ്റൊരു അയൽക്കാരൻ തെൻറ വീടിന് മുകളിൽനിന്ന് സംഭവം കാമറയിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. പരിക്കറ്റ സുധീറും കുടുംബവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.