ചിന്നം വിളിച്ച് ഒാടിയടുക്കുന്ന കാട്ടാന കൈ നീട്ടി തൊടാവുന്നത്ര അടുത്തെത്തിയിട്ടും സമചിത്തതയോടെ വാഹനം പിന്നോട്ടോടിച്ച് രക്ഷപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കർണാടകയിലെ നാഗർഹോള കടുവ സങ്കേതത്തിൽ നിന്നുള്ള വിഡിയോ ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ഇന്നലെ രാവിലെ വനംവകുപ്പിന്റെ സഫാരി വാഹനത്തിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. വാഹനത്തിലിരിക്കുന്ന സഞ്ചാരികളിലാരോ ആണ് ദൃശ്യം പകർത്തിയത്.
ചിന്നം വിളിച്ച് പാഞ്ഞടുക്കന്ന കാട്ടാനയുടെ കൊമ്പുകൾ വാഹനത്തിന്റെ തൊട്ടരുത്ത് വരെ എത്തുന്നുണ്ട്. എന്നാൽ ആനയെ നോക്കുക പോലും ചെയ്യാതെ, വാഹനത്തിന്റെ അരികു കണ്ണാടിയിൽ മാത്രം നോക്കി വാഹനം പിറകോട്ടോടിക്കുകയാണ് ഡ്രൈവർ. ഏറെ ദൂരം ആന വാഹനത്തിനൊപ്പം ഒാടുന്നുണ്ട്. വാഹനം നിർത്താതെ പിറകിലേക്ക് ഒാടിച്ച് കൊണ്ടിരിക്കുന്നത് ശ്വാസമടക്കിപ്പിടിച്ചേ കാണാനാകൂ.
ഒടുവിൽ ആന പിന്തിരിഞ്ഞ് കാട്ടിലേക്ക് നടന്നുകയറി. ആനയുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ അമ്പരന്നു പോയയാളുടെ മുഖത്തെ ഭയവും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.