അമ്മയുടെ സമയോചിതമായ ഇടപെടൽ രക്ഷിച്ചത് കുഞ്ഞുജീവൻ. അമ്മക്ക് ഒരുനിമിഷമൊന്ന് പതറിയിരുന്നെങ്കിൽ കുഞ്ഞിന് മൂർഖന്റെ കടിയേറ്റെനേ. കർണാടകയിലെ മാണ്ഡ്യയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. സി.സി.ടി.വിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. യുവതിയുടെ ധൈര്യത്തെ പ്രശംസിച്ച് ഓൺലൈനിൽ നിരവധിപേർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി.
വീടിന് പുറത്തിറങ്ങാനായി അമ്മയും കുട്ടിയും വരുന്നതാണ് ആദ്യം ദൃശ്യങ്ങളിൽ കാണുന്നത്. വാതിൽപ്പടി കടന്ന് സ്റ്റെപ്പിറങ്ങാൻ ആദ്യമെത്തുന്നത് കുട്ടിയാണ്. ഈ സമയം, താഴയുള്ള സ്റ്റെപ്പിനരികിലൂടെ കൂറ്റൻ മൂർഖൻ പാമ്പ് എത്തുന്നു. കുട്ടി അശ്രദ്ധയോടെ പടി കടന്ന് പാമ്പിനെ ചവിട്ടി, ചവിട്ടിയില്ല എന്ന അവസ്ഥയിൽ നിൽക്കുന്നു. കുട്ടിയ കൊത്താനായി പത്തി വിടർത്തി തയ്യാറെടുത്ത് എണീറ്റ് നിൽക്കുകയാണ് പാമ്പ്. ഭയന്ന് ഓടാൻ ശ്രമിച്ച കുട്ടിയെ പിടിച്ച് പിന്നോട്ട് വലിച്ചെടുക്കുകയാണ് ഈ സമയം മാതാവ്. കുട്ടിയെ രക്ഷിക്കാൻ ഒരു സെക്കന്റെങ്കിലും താമസിച്ചിരുന്നെങ്കിൽ മൂർഖന്റെ കടിയേറ്റേനെ എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
Her presence of mind saved the kid..
— Anu Satheesh 🇮🇳 (@AnuSatheesh5) August 12, 2022
Mother ❤️
But be safe all, this is an eye opener to all pic.twitter.com/tPm6WbGc8g
ലക്ഷക്കണക്കിന് ആളുകളാണ് ട്വിറ്ററിലും ഫേസ്ബുക്കിലും വാട്സ് ആപ്പിലും വീഡിയോ കണ്ടത്. എല്ലാവരും അമ്മയെ പ്രശംസകൊണ്ടുമൂടി.'അവർ അമ്മയാണ്. അവർ മലകൾ കയറുകയും തന്റെ കുഞ്ഞിനെ കടൽ കടൽകടത്തുകയും ചെയ്യും'-ഒരാൾ ആലങ്കാരികമായി എഴുതുന്നു. അമ്മയുടെ മനസ്സാന്നിദ്ധ്യം ആ കുട്ടിയെ സുരക്ഷിതത്വത്തിലേക്ക് വലിച്ചുചേർത്തു. അമ്മയുടെ ധൈര്യത്തിന് വലിയ അഭിനന്ദനം എന്നും പ്രതികരിക്കുന്നവരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.