കോവിഡിന്‍റെ കടന്നുവരവോടെ മാസ്ക്കുകൾ നമ്മുടെ നിത്യജീവിതത്തിന്‍റെ ഭാഗമായി. മാസ്ക്കുകൾ ജീവിതത്തിന്‍റെ അനിവാര്യവും അവിഭാജ്യവുമായ ഘടകമായി മാറി രണ്ടു വർഷം പിന്നിടുമ്പോഴും മാസ്ക്കിടാന്‍ പ്രയാസപ്പെടുന്ന ഒരു ശിവസേനാ പ്രവർത്തകന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗറിൽ ശിവസേനയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം.
ഉത്തർപ്രദേശിലെ പാർട്ടി സ്ഥാനാർഥിയായ രാജു ശ്രീവാസ്തവയെ പിന്തുണച്ച് എം.പിയായ ധൈര്യശിൽ മനെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതാണ് വിഡിയോയിൽ കാണിക്കുന്നത്. പക്ഷെ നമ്മുടെ ശ്രദ്ധ മുഴുവന്‍ മാനെക്ക് സമീപം നിൽക്കുന്ന പാർട്ടിപ്രവർത്തകനിലാണ് എത്തുക. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലൂടനീളം അയാൾ കൈയിലുള്ള മാസ്ക്ക് ധരിക്കാന്‍ കഷ്ടപ്പെടുന്നതാണ് കാണിക്കുന്നത്. മാസ്ക്കിടാനുള്ള തുടർച്ചയായ മുന്ന് ശ്രമങ്ങളിലും പരാജയപ്പെട്ട് സഹപ്രവർത്തകന്‍റെ സഹായത്തോടെയാണ് അയാൾ മാസക്ക് ധരിക്കാന്‍ കഴിയുന്നത്.
വിഡിയോ കാണാം
w8 for it...! 😁 pic.twitter.com/uG7gkaNLBg
— Andolanjivi faijal khan (@faijalkhantroll) February 24, 2022
ഇതിനകം തന്നെ നിരവധി പേർ വിഡിയോ പങ്കിട്ട് കഴിഞ്ഞു. ആർക്ക് മുന്നിലും തോറ്റുകൊടുക്കാതെ നിരന്തരം പരിശ്രമിച്ചാൽ വിജയം നിങ്ങളെ തേടിവരുമെന്ന മഹത്തായ സന്ദേശമാണ് വിഡിയോ നൽകുന്നതെന്ന് നെറ്റിസൺമാർ പരിഹസിച്ച് അഭിപ്രായപ്പെട്ടു. ശിവസേനാ പ്രവർത്തകന്‍റെ ക്ഷമയെ പ്രകീർത്തിച്ചും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.