സ്കൂൾ അസംബ്ലിയെയും പരേഡിനെയും ഒാർമിപ്പിക്കുന്ന ഒരു പുല്ലുതീറ്റയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. പശുവും ആടുമെല്ലാം പുല്ലുതിന്നുന്നത് പോലെ തന്നെയല്ലേ എന്നു ചോദിച്ചിട്ട് കാര്യമില്ല. നീളൻ കഴുത്തുകൊണ്ട് നിലത്തുനിന്ന് പുല്ല് കടിച്ചുതിന്നുന്ന ഒരു ജിറാഫിെൻറ വിഡിയോയാണ് വൈറൽ.
മുമ്പിലെ രണ്ടുകാലും അകത്തി കഴുത്ത് താഴ്ത്തി വായ്കൊണ്ട് പുല്ല് കടിച്ചെടുത്തശേഷം രണ്ടു കാലുകളും സാധാരണ നിലയിലാക്കിയാണ് കക്ഷിയുടെ തീറ്റ. ട്വിറ്ററിൽ ഡാനി ഡച്ച് എന്ന അക്കൗണ്ടിലൂടെ പങ്കുവെച്ച വിഡിയോ നിമിഷനേരം കൊണ്ട് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.
'മുമ്പ് ജിറാഫ് എങ്ങനെയാണ് പുല്ലുതിന്നുന്നതെന്ന് ചിന്തിട്ടില്ല എന്നാൽ ഇത് ഗംഭീരം' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.