മൂന്നു സെക്കൻഡിനുള്ളിൽ ഇംഗ്ലീഷ് അക്ഷരമാല തിരിച്ചെഴുതി ഗിന്നസ് റെക്കോഡ് നേടി ഹൈദരാബാദ് സ്വദേശി

ഹൈദരാബാദ്: മൂന്ന് സെക്കൻഡിനുള്ളിൽ ഇംഗ്ലീഷ് അക്ഷരമാല വിപരീത ക്രമത്തിൽ ടൈപ്പ് ചെയ്ത് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ഹൈദരാബാദ് സ്വദേശി. വെറും 2.88 സെക്കൻഡിനുള്ളിൽ ഇംഗ്ലീഷ് അക്ഷരമാല വിപരീത ക്രമത്തിൽ ടൈപ്പ് ചെയ്താണ് എസ്.കെ. അഷ്റഫ് ഗിന്നസ് വേൾഡ് റെക്കോർഡ്​ സ്വന്തമാക്കിയത്. ഇതിന്റെ വിഡിയോയും അഷ്റഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. അവിശ്വസനീയമായ റെക്കോഡ് ആണിതെന്നാണ് ഒരാൾ കുറിച്ചത്.

ഇന്ത്യ തുടക്കക്കാർക്കുള്ളതല്ലെന്ന് മറ്റൊരാൾ കുറിച്ചു.


Tags:    
News Summary - Hyderabad man sets guinness record by typing English alphabet in reverse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.