കഞ്ചാവിനടിമയായ മകനെ കെട്ടിയിട്ട് കണ്ണിൽ മുളകുതേച്ച് അമ്മ; വീഡിയോ വൈറൽ

ഹൈദരാബാദ്: കഞ്ചാവിനടിമയായ മകനുനേരേ അമ്മയുടെ 'മുളകുപൊടി പ്രയോഗം'. കഞ്ചാവ് ഉപയോഗിക്കുന്ന മകനെ കെട്ടിയിട്ട് കണ്ണിൽ മുളകുപൊടി അരച്ചുതേച്ചാണ് അമ്മ അരിശം തീർത്തത്. തെലങ്കാനയിലെ സൂര്യാപേട്ട് ജില്ലയിലെ കോടാട് എന്ന സ്ഥലത്തായിരുന്നു സംഭവം. കഞ്ചാവ് ഉപയോഗിച്ച 15 വയസ്സുകാരനെ അമ്മ തൂണിൽ കെട്ടിയിട്ട് കണ്ണിൽ മുളകു തേക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

കഞ്ചാവിന് അടിമയായ മകൻ പണത്തിനായി അമ്മയെ നിരന്തരം ശല്യം ചെയ്തിരുന്നതായി 'തെലങ്കാന ടുഡേ'യും മറ്റ് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. കഞ്ചാവ് ഇപയോഗിക്കരുതെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും മകൻ സമ്മതിക്കാഞ്ഞതിനാൽ ശിക്ഷിക്കാൻ അമ്മ തെരഞ്ഞെടുത്ത മാർഗമായിരുന്നു ഇത്. മകനെ കെട്ടിയിട്ട് കണ്ണിൽ മുളകു തേക്കാൻ അമ്മ ശ്രമിക്കുന്നതും മകൻ കരഞ്ഞുകൊണ്ട് എതിർക്കുന്നതും വീഡിയോയിൽ കാണാം. മകൻ എതിർക്കുന്നതോടെ മറ്റൊരു സ്ത്രീ മകന്റെ കൈ പിടിച്ച് വെക്കുന്നതും വീഡിയോയിലുണ്ട്.

കഞ്ചാവ് ഉപയോഗിക്കില്ലെന്ന് ഉറപ്പു നൽകിയ ശേഷമാണ് അമ്മ മകനെ അഴിച്ചുവിട്ടത്. തെലങ്കാനയിലെ ഗ്രാമീണ മേഖലയിൽ മാതാപിതാക്കൾ ശിക്ഷാനടപടിയായി മക്കളുടെ കണ്ണിൽ മുളകുപൊടി തേക്കുന്നത് പതിവാണ്. അമ്മയുടെ ഈ പ്രവൃത്തിയെ സമൂഹ മാധ്യമങ്ങളിൽ ഒരുവിഭാഗം ആളുകൾ അനുകൂലിക്കുമ്പോൾ, ഇത് ക്രൂരതയാണെന്ന അഭിപ്രായവും ചിലർ മുന്നോട്ടുവെക്കുന്നു. 

Tags:    
News Summary - Infuriated over son’s ganja addiction, mother rubs chilli powder in his eyes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.