ലൈവിനിടെ അയർലൻ​റ്​ പ്രസിഡൻറി​െൻറ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്ന നായ; വിഡിയോ വൈറൽ

ഡബ്ലിൻ: ടി.വി ചാനലിന്​ വേണ്ടി ലൈവിൽ സംസാരിക്കുകയായിരുന്നു അയർലൻറ്​ പ്രസിഡൻറ്​ മൈഖൽ ഡി. ഹിഗ്ഗിൻസ്​. എന്നാൽ, ലൈവിനിടെ അദ്ദേഹത്തി​െൻറ ശ്രദ്ധ ലഭിക്കാൻ​ ഒരാൾ നിരന്തരം കിണഞ്ഞ്​ പരിശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ആൾ മറ്റാരുമല്ല, അദ്ദേഹത്തി​െൻറ നായയാണ്​. തന്നെ ഒന്ന്​ മൈൻഡാക്കാൻ നായ കാണിച്ചുകൂട്ടുന്ന കസർത്തുകൾ ആരോ വിഡിയോ പകർത്തി ടിക്​ ടോക്കിൽ പോസ്റ്റ്​ ചെയ്​തതതോടെ അത്​ വൈറലായി മാറുകയായിരുന്നു.

അന്തരിച്ച ​െഎറിഷ്​ നടൻ ടോം ഹിക്കിക്ക്​ ലൈവിൽ വന്ന്​ ആദരാഞ്ജലികൾ അർപ്പിക്കുകയായിരുന്നു പ്രസിഡൻറ്​. എന്നാൽ, അത്ര നേരം പോലും ത​െൻറ യജമാന​െൻറ ശ്രദ്ധ മറ്റൊന്നിലേക്കായത്​ നായക്ക്​ അത്ര സുഖിച്ചില്ല. അവൻ പ്രസിഡൻറിനെ കൈയ്യുയർത്തി തൊട്ടുവിളിക്കുന്നതും കാണാം. കോട്ടും പാൻറും മാറി മാറി കടിച്ചും ശ്രദ്ധ തിരിക്കാൻ നായ ശ്രമിക്കുന്നുണ്ടായിരുന്നു. 


Tags:    
News Summary - Ireland Presidents dog tries to get his attention on live TV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.