കൊല്ലം: ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെ അധിക്ഷേപിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. 'ഹൊസൂരല്ല, നീ എങ്ക പോയ് ഒളിഞ്ചാലും ഉന്നൈ വിടമാട്ടേ കണ്ണാ..' എന്ന തലക്കെട്ടിൽ കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പെൺകുട്ടിയെ അധിക്ഷേപിച്ച യുവാവിനെതിരെ കൊല്ലം ചടയമംഗലം പൊലീസ് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. 'ലിജോസ് സ്ട്രീറ്റ് റൈഡര്‍ 46' എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെ പെണ്‍കുട്ടിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്നാണ് കേസ്. പൊലീസിനെ യുവാവ് വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
തുടർന്ന് കർണാടകയിലെ ഹൊസൂരിൽ ഒളിവിൽ കഴിയുകയായിരുന്ന യുവാവിനെ പൊലീസ് കുടുക്കുകയും ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന വിഡിയോ ആണ് 'ഹൊസൂരല്ല, നീ എങ്ക പോയ് ഒളിഞ്ചാലും ഉന്നൈ വിടമാട്ടേ കണ്ണാ..' എന്ന തലക്കെട്ടിൽ കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതും സംഗതി വൈറലായതും.
പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നപ്പോള്‍ യുവാവ് അധിക്ഷേപിക്കുകയും പിന്നീട് ലൈവ് വിഡിയോ ചെയ്ത് തെറിവിളിക്കുകയും അധിക്ഷേപ പരാമർശങ്ങൾ നടത്തുകയുമായിരുന്നു. ഇവരുടെ ഇന്‍സ്റ്റഗ്രാം ഇൻബോക്സിലേക്ക് സഭ്യമല്ലാത്ത ശബ്ദസന്ദേശങ്ങള്‍ അയച്ചെന്നും പരാതിയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.