കോവിഡ് പടർന്നുപിടിച്ചിട്ടും മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ ബോധവത്കരിക്കാൻ മുംബൈ പൊലീസ് ഉപയോഗിച്ചത് വൈറലായ കുട്ടിക്കുറുമ്പൻെറ മുടിവെട്ട് വിഡിയോ. അനുശ്രുത് എന്ന ബാലൻ മുടിവെട്ടുന്നതിനിടെ ബാർബറോട് ദേഷ്യത്തിൽ പറയുന്ന വാക്കുകളാണ് പൊലീസ് ഉപയോഗിച്ചിരിക്കുന്നത്. 'അരേ, മത് കരോ യാർ' (ഇങ്ങിനെ ചെയ്യരുത് സുഹൃത്തേ) എന്ന് ഈർഷ്യയോടെ അനുശ്രുത് പറയുന്നതാണ് വിഡിയോയിലുള്ളത്. 'മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരോട് ഉത്തരവാദിത്തമുള്ള മുംബൈ നിവാസികൾ പറയേണ്ടത് ഇതാണ്' എന്ന കാപ്ഷനോടെയാണ് മുംബൈ പൊലീസ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇത് വൈറലാകാൻ അധികനേരം വേണ്ടി വന്നില്ല. നവംബറിൽ ആണ് അനുശ്രുതിൻെറ മുടിവെട്ട് വിഡിയോ വൈറലായത്. തൻെറ മുടിമുറിക്കുന്നതിൽ ബാർബറോട് നീരസം പ്രകടിപ്പിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന അനുശ്രുതിൻെറ വിഡിയോ പിതാവ് അനൂപ് ആണ് ട്വിറ്ററിൽ പങ്കുവെച്ചത്. ബോളിവുഡ് താരങ്ങളായ റിച്ച ഛദ്ദയും ദിവ്യ ദത്തയുമൊക്കെ വിഡിയോ റീട്വീറ്റ് ചെയ്തിരുന്നു.
My baby Anushrut,
— Anup (@Anup20992699) November 22, 2020
Every Parents is struggle pic.twitter.com/wN7B510ZwS
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.