കൊച്ചി: മകൾക്കൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് ഗായകൻ എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ. ഗുരുവായൂർ ക്ഷേത്രത്തിൽ മകൾ ശിൽപക്കൊപ്പം നിൽക്കുന്ന ചിത്രമാണ് ലേഖ പോസ്റ്റ് ചെയ്തത്. പോസ്റ്റ് വൈറൽ ആകുകയും ചെയ്തു.
അമ്മയുടെയും മകളുടെയും ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇരുവരെയും ഒരുമിച്ചു കാണാനായതിൽ സന്തോഷമുണ്ടെന്ന് പലരും കുറിച്ചു. മകളും സുഹൃത്തുക്കളും നിൽക്കുന്ന മറ്റൊരു ചിത്രവും ലേഖ പങ്കുവെച്ചിട്ടുണ്ട്.
അടുത്തിടെയാണ് മകളെക്കുറിച്ച് ലേഖ വെളിപ്പെടുത്തിയത്. കുടുംബത്തോടൊപ്പം അമേരിക്കയിലാണ് മകൾ താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.