വലയിലാക്കിയ പുലിക്ക് മേൽ പൊലീസുകാർ കയറിനിന്നു, പുലി ചത്തു; സംഭവം യു.പിയിൽ -VIDEO

ലഖ്നോ: വലയിട്ട് പിടികൂടിയ പുലിക്ക് മുകളിൽ കട്ടിൽ വെച്ച് പൊലീസുകാർ കയറി നിന്നതോടെ പുലി ചത്തു. യു.പിയിലെ സംഭാലിലാണ് സംഭവം. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

സംഭാലിലെ ദത്ര ഗ്രാമത്തിലെ വീട്ടിനുള്ളിൽ പുലി കയറുകയായിരുന്നു. ഇതോടെ വീട്ടുകാർ ഭയന്ന് ഓടി. ഇതിനിടെ പുലി കയറിയ മുറി പുറത്തുനിന്ന് പൂട്ടുകയും ചെയ്തു. പിന്നീട് പൊലീസ് എത്തി പുലിയെ വലയിട്ട് പിടിച്ചു. എന്നാൽ, പുലി കുതറിമാറാൻ ശ്രമിച്ചതും പൊലീസുകാർ മുറിയിലുണ്ടായിരുന്ന ചൂടിക്കട്ടിൽ പുലിക്ക് മേലെയിട്ട് അതിൽ കയറി നിൽക്കുകയായിരുന്നു. ഇതേ തുടർന്ന് പുലി ചാവുകയും ചെയ്തു. പുലിയെ പിടികൂടുന്നതിനിടെ ഏതാനും പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. 


Tags:    
News Summary - Leopard Allegedly Dies After Cops Stand on Cot To Neutralise Big Cat Caught in Net in Sambhal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.