പതുങ്ങി വന്നു, ചാടി വീണു; കണ്ണടച്ചു തുറക്കുന്ന നേരത്തിനുള്ളിൽ പുലിക്ക് ഇരയായി നായ് -VIDEO

കാട്ടിലെ വേഗതയേറിയ മൃഗങ്ങളിലൊന്നാണല്ലോ പുലി. അതിവേഗത്തിലോടുന്ന മാനുകളും മുയലുകളും ഉൾപ്പെടെയുള്ള മൃഗങ്ങളെ വേട്ടയാടിപ്പിടിക്കാൻ പുലിക്ക് വേഗത അത്യാവശ്യമാണ്. അതേസമയം, പതുങ്ങിയിരുന്ന് ഇരയെ വരുതിയിലാക്കി കീഴ്പ്പെടുത്താനും വിദഗ്ധരാണ് പുലികൾ. കണ്ണടച്ചു തുറക്കുന്ന സമയത്തിനുള്ളിൽ ഒരു നായയെ പുലി കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രാജസ്ഥാനിലെ ജൽനയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.

കാട്ടുവഴിയിലൂടെ ഒരു നായ് ഓടിവരുന്നതാണ് 28 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോയിൽ ആദ്യം കാണുന്നത്. വഴിയരികിൽ പതുങ്ങിയിരിക്കുന്ന പുലി നായയുടെ പിന്നാലെ പതുങ്ങിയെത്തുകയും നിമിഷാർധങ്ങൾക്കുള്ളിൽ നായുടെ മേൽ ചാടിവീണ് കീഴ്പ്പെടുത്തുകയുമാണ്.

വിഡിയോ കാണാം... 

Tags:    
News Summary - Leopard Kills Dog in Jhalana, Jaipur: Viral Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.